Movies Desk Last Updated: 02 April 2026, 03:36 PM IST ഗംഭീര പ്രകടനമാണ് ഡർബിയിൽ ഓരോ യുവതാരങ്ങളും സമ്മാനിച്ചത്. ഡർബി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ് യുവതാരനിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം 'ഡർബി' വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിൽ ആദ്യവാരം തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച ചിത്രത്തിന് എല്ലാദിവസവും ഹൗസ് ഫുൾ ഫാസ്റ്റ് ഫില്ലിങ് ഷോകളായിരുന്നു. ചിത്രം ഇന്നുമുതൽ ഗൾഫ് രാജ്യങ്ങളായ യു.എ.ഇ., ഖത്തർ, ബഹ്‌റൈൻ, ഒമാനിലും യു.കെ.യിലെ തിയേറ്ററുകളിലും പ്രദർശനം ആരംഭിക്കും. സോഷ്യൽ മീഡിയയിൽ കസറിയ താരങ്ങളും മലയാളത്തിലെ യുവതാരങ്ങളും ഒത്തുചേരുന്ന ഡർബി ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ് സമ്മാനിക്കുന്നത്. മൂന്നുവർഷത്തെ ക്യാമ്പസ് ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ഇന്നത്തെ യുവത്വത്തിന്റെ പ്രണയവും സൗഹൃദവും പിണക്കവും ഇണക്കവുമൊക്കെ ഗംഭീരരീതിയിൽ ഒരു കംപ്ലീറ്റ് എന്റർടൈനറായി സജിൽ മമ്പാട്ട് അവതരിപ്പിക്കുന്നു. ഗോപി സുന്ദർ ഒരുക്കിയ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. ഡർബിയുടെ ഛായാഗ്രഹണം 'ആമേൻ', 'ഗുഡ് ബാഡ് അഗ്ലി', 'മാർക്ക് ആന്റണി' തുടങ്ങി മുപ്പതിൽപ്പരം തെന്നിന്ത്യൻ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ്. ഡർബിയുടെ സക്സസ് മീറ്റിൽ പ്രേക്ഷകർ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിങ് ഷോകളായി ഡർബിക്ക് നൽകുന്ന സ്വീകാര്യതയ്ക്ക് അണിയറപ്രവർത്തകർ നന്ദി പറഞ്ഞു. To advertise here, ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമാണം നിർവഹിക്കുന്നത്. ഗംഭീര പ്രകടനമാണ് ഡർബിയിൽ ഓരോ യുവതാരങ്ങളും സമ്മാനിച്ചത്. ആദം സാബിക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ., അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്., ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ഒരു പ്രധാന റോളിൽ എത്തുന്നു. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ജി.സി.സി. രാജ്യങ്ങളിലെ വിതരണം നിർവഹിക്കുന്നത്. മറ്റു വിദേശരാജ്യങ്ങളിലെ വിതരണം ആർ.എഫ്.ടി. എന്റർടൈൻമെന്റ്സ് നിർവഹിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലെനിയം ഓഡിയോസാണ് സ്വന്തമാക്കിയത്. ഡർബിയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: ഡി.ഒ.പി.: അഭിനന്ദൻ രാമനുജം, തിരക്കഥ: സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിങ്: ആർ. ജെറിൻ, സ്ക്രിപ്റ്റ് കൺസൾട്ടന്റ്: ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, ആക്ഷൻ: തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജമാൽ വി. ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: നജീർ നസീം, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജിൽ കെയ്‌സി, കൊറിയോഗ്രാഫി: റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, കെ.കെ. അമീൻ, സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, ഡി.ഐ.: സപ്താ വിഷൻ, കളറിസ്റ്റ്: കെ.എസ്. രാജശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മെഹ്ബൂബ്, വി.എഫ്.എക്സ്.: ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ: കൃഷ്ണ പ്രസാദ് കെ.വി., പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ. & മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

'ഡർബി' വിജയകരമായ രണ്ടാം വാരത്തിലേക്ക്: യുവപ്രതിഭകളുടെ വൻ വിജയം
M
MathrubhumiSource Link
about 1 month ago