'തക്ഷകി'ന്റെ വരവാണിനി, ആഴക്കടലിൽ ശത്രുവിനെ മുക്കുന്ന ടോർപ്പിഡോ

'തക്ഷകി'ന്റെ വരവാണിനി, ആഴക്കടലിൽ ശത്രുവിനെ മുക്കുന്ന ടോർപ്പിഡോ

M
MathrubhumiSource Link
ഇ ന്ത്യ സ്വന്തമായി വികസിപ്പിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ ആയ ‘തക്ഷകി’ന്റെ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ കൽവാരി ക്ലാസ് അന്തർവാഹിനികളിൽ നിന്നാകും ഇവയുടെ പരീക്ഷണം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള നേവൽ സയൻസ് ആൻഡ് ടെക്‌നോളജി ലബോറട്ടറിയാണ് തക്ഷക് ടോർപ്പിഡോ വികസിപ്പിച്ചത്. അന്തർവാഹിനികളെയും കപ്പലുകളെയും തകർക്കാൻ ശേഷിയുള്ള ഈ ഇലക്ട്രിക് ഹെവി വെയ്റ്റ് ടോർപ്പിഡോയ്ക്ക് 6.4 മീറ്റർ നീളമാണുള്ളത്. സിൽവർ ഓക്‌സൈഡ് ബാറ്ററികളാണ് ഊർജ്ജം പകരുന്നത്. ഇതിൽ ആർഎൽജി (Ring laser gyroscope) അടിസ്ഥാനമാക്കിയുള്ള ഇനേർഷ്യൽ നാവിഗേഷനും ജിപിഎസ്/നാവിക് (GPS/NavIC) ഗൈഡൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇന്ത്യ മുമ്പ് വികസിപ്പിച്ച വരുണാസ്ത്ര പോലുള്ള ടോർപ്പിഡോകളേക്കാൾ കൃത്യമായി ലക്ഷ്യം ഭേദിക്കും. To advertise here, കംപ്രസ്ഡ് എയർ ഉപയോഗിക്കാതെ ടോർപ്പിഡോകളെ വിക്ഷേപിക്കുന്ന സ്വിം-ഔട്ട്' (swim-out) വിക്ഷേപണ സംവിധാനമാണ് തക്ഷകിനായി ഉപയോഗിക്കുന്നത്. അതിനാൽ വിക്ഷേപണ സമയത്തുണ്ടാകുന്ന ശബ്ദം വളരെ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ടോർപ്പിഡോകൾ വിക്ഷേപിക്കുന്ന ശബ്ദത്തിലൂടെ ശത്രുവിന്റെ യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലുമുള്ള സോണാർ സംവിധാനങ്ങൾ നമ്മുടെ അന്തർവാഹിനികളെ കണ്ടെത്താതിരിക്കാനാണ് ഈ സംവിധാനം സജ്ജീകരിക്കുന്നത്. കൽവാരി ക്ലാസ് അന്തർവാഹിനികളിൽ ദീർഘനേരം സമുദ്രത്തിനടിയിൽ തുടരാൻ സഹായിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) സംവിധാനം ഘടിപ്പിക്കാനൊരുങ്ങുകയാണ്. നവീകരിക്കുന്നതിന്റെ ഭാഗമായി തക്ഷക് പരീക്ഷണത്തിനായുള്ള സ്വിം ഔട്ട് സംവിധാനവും സജ്ജമാക്കും. 2024 ഡിസംബറിൽ പ്രതിരോധ മന്ത്രാലയം നേവൽ ഗ്രൂപ്പുമായി ഒപ്പിട്ട കരാർ പ്രകാരം തക്ഷക് ടോർപ്പിഡോയുടെ ഗൈഡൻസ് സോഫ്റ്റ്വെയറിനെ കൽവാരി അന്തർവാഹിനികളിലെ സബ്മറൈൻ ടാക്റ്റിക്കൾ ഇന്റഗ്രേറ്റഡ് കോംബാറ്റ് സിസ്റ്റവുമായി (Submarine Tactical Integrated Combat System - SUBTICS) സംയോജിപ്പിക്കും. ഈ സംയോജനത്തിലൂടെ അന്തർവാഹിനിയുടെ സെൻസറുകളും ഫയർ കൺട്രോൾ സംവിധാനങ്ങളും ഉപയോഗിച്ച് ടോർപ്പിഡോയെ തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്തും. ഇതിലെ ഫൈബർ ഒപ്റ്റിക് വയർ ഗൈഡൻസ് സിസ്റ്റം വഴി അന്തർവാഹിനിയുടെ സോണാറിൽനിന്നുള്ള വിവരങ്ങൾ തത്സമയം ടോർപ്പിഡോയ്ക്ക് കൈമാറാൻ കഴിയുന്നതിനാൽ വളരെ കൃത്യതയോടെ ആക്രമിക്കാൻ തക്ഷകിന് നിഷ്പ്രയാസം സാധിക്കും. തക്ഷകിന്റെ അന്തർവാഹിനികൾക്കായി ഫൈബർ ഒപ്റ്റിക് ഗൈഡൻസ് പതിപ്പും കപ്പലുകൾക്കായി സ്വയം നിയന്ത്രിത (autonomous) പതിപ്പും വികസിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഹാർബറിൽ വെച്ചുള്ള ഡ്രൈ, വെറ്റ് ടെസ്റ്റുകൾ നടക്കും. അന്തർവാഹിനിയുടെ പുറംഭാഗത്തിനോ സെൻസറുകൾക്കോ കേടുപാടുകൾ സംഭവിക്കാതെ ടോർപ്പിഡോ സുരക്ഷിതമായി വിക്ഷേപിക്കാമെന്ന് ഇതിലൂടെ ഉറപ്പാക്കും. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയിച്ചാൽ 2027-ഓടെ യഥാർത്ഥ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് പഴയ കപ്പലുകളിലോ കടലിനടിയിലോ ഉള്ള ലക്ഷ്യങ്ങളിലോ പരീക്ഷണം നടത്തും. ഇതിന് ശേഷമാകും സേനയുടെ ഭാഗമാക്കുക. Content Highlights: Indigenous heavyweight torpedo developed by NSTL/DRDO., Features advanced swim-out launch system for stealth., Equipped with RLG-based inertial navigation and GPS/NavIC., Integration with Submarine Tactical Integrated Combat System (SUBTICS)., Fiber-optic wire guidance for high-precision targeting. Published: 30 Mar 2026, 11:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'തക്ഷകി'ന്റെ വരവാണിനി, ആഴക്കടലിൽ ശത്രുവിനെ മുക്കുന്ന ടോർപ്പ… | Boolokam