ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് Last Updated: 24 Mar 2026, 03:53 pm IST മോഹന്‍ലാല്‍ | Photo: Screen grab/ youTube: Aashirvad Cinemas ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ മോഹൻലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെയും അപഹസിച്ചവരെയും കേസിൽ കക്ഷി ചേർക്കാൻ ഡൽഹി ഹൈകോടതി നിർദേശിച്ചു. ഇവർക്കെതിരെ നടപടിക്ക് ഉത്തരവിടുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജ്യോതി സിങ് വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കും. മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ലിങ്കുകൾ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി. To advertise here, വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ എം.എഫ്. ഫിലിപ്പാണ് താരത്തിന് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. അഞ്ചുപ്രധാനപ്പെട്ട വിഷയങ്ങളാണ് താരത്തിന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നത്. അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു. ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത്തിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു, അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നു. വോയിസ് ക്ലോണിങ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പെന്നും ഫിലിപ്പ് കോടതിയിൽ വാദിച്ചു. ഇതിന് പുറമെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഇവയാണ്. അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വിൽക്കുന്നതിന് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു. തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും, വീഡിയോകളും ഉപയോഗിക്കുന്നു. ബോഡി ഷെയ്മിങ് ഉൾപ്പടെ നടക്കുന്നു. നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ മറവിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരുന്നത്. എന്നാൽ, കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെങ്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്തവരെ കൂടി ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. മെറ്റയിലെ 10 ഉൾപ്പടെ അമ്പതോളം ലിങ്കുകളാണ് മോഹൻലാൽ കോടതിയിൽ സമർപ്പിച്ചത്. അപ്ലോഡ് ചെയ്തവരിൽ പലരും കേരളത്തിലായതിനാൽ മോഹൻലാലിന്റെ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കരുതെന്ന് മെറ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ആവശ്യം ഡൽഹി ഹൈക്കോടതി നിരാകരിച്ചു. മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. Content Highlights: Mohanlal filed a petition in Delhi High Court to protect personality rights. The case involves unauthorized use of AI-generated deepfakes and voice cloning. Meta argues the case falls outside Delhi High Court's jurisdiction. The court directed the actor to compile specific links of misused content. The case follows similar legal precedents set by Anil Kapoor and Amitabh Bachchan Published: 24 Mar 2026, 03:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'തട്ടിപ്പ് നടത്തിയവരേയും അപഹസിച്ചവരേയും കക്ഷി ചേർക്കൂ'; മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി
M
MathrubhumiSource Link
about 2 months ago