ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. 51 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബുധനാഴ്ചയാണ് പ്രദ്യുത് ബോർദോലോയ് ബിജെപിയിലെത്തിയത്. ശശി തരൂരിനെ പിന്തുണച്ചതിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ വലിയ അപമാനം നേരിട്ടെന്ന് ആരോപിച്ചാണ് പ്രദ്യുത് പാർട്ടിവിട്ടത്. To advertise here, ചൊവ്വാഴ്ചയാണ് പ്രദ്യുത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് നൽകിയത്. തുടർന്ന് ബുധനാഴ്ച ഡൽഹിയിലെ ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. നാഗോൺ മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംപിയായ കോൺഗ്രസ് നേതാവാണ് പ്രദ്യുത്. നാലുതവണ എംഎൽഎയായ അദ്ദേഹം മന്ത്രിയുമായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി കോൺഗ്രസിനുള്ളിൽ നിരന്തരം അപമാനവും ഒറ്റപ്പെടലും നേരിടുകയാണെന്ന് ബിജെപിയിൽ ചേർന്നശേഷം അദ്ദേഹം പ്രതികരിച്ചു. ബിജെപിയിൽ ചേർന്ന് അസമിലെ ജനങ്ങൾക്കായി തലയുയർത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Pradyut Bordoloi leaves Congress after a 51-year association., Allegations of internal humiliation and isolation within the Congress party., Major political shift in Assam ahead of the upcoming assembly elections., Joined BJP in the presence of CM Himanta Biswa Sarma. Published: 18 Mar 2026, 09:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'തരൂരിനെ പിന്തുണച്ചതിന് അപമാനം നേരിട്ടു'; അസമിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു
M
MathrubhumiSource Link
about 2 months ago