'തവക്കൽന ആപ്പി'ൽ വ്യോമ ഭീഷണി റിപ്പോർട്ടിങ് കൂടി ഉൾപ്പെടുത്തി സൗദി പ്രതിരോധ മന്ത്രാലയം

'തവക്കൽന ആപ്പി'ൽ വ്യോമ ഭീഷണി റിപ്പോർട്ടിങ് കൂടി ഉൾപ്പെടുത്തി സൗദി പ്രതിരോധ മന്ത്രാലയം

M
MathrubhumiSource Link
റിയാദ്: ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് 'തവക്കൽന ആപ്പ്' വഴി ഡ്രോൺ, മിസൈൽ ആക്രമണങ്ങളെക്കുറിച്ചു വിവരം നൽകുന്ന സേവനം ആരംഭിക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും സംശയാസ്പദമായ ആക്രമണങ്ങളെ കുറിച്ച് വിവരം നൽകും. സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയമാണ് സേവനം ആരംഭിക്കുന്നത്. To advertise here, സൗദിയിൽ വിവിധ സർക്കാർ സേവനം വാഗ്ദാനം നൽകുന്ന സംവിധാനമാണ് 'തവക്കൽന ആപ്പ്'. ദേശീയ സുരക്ഷയിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തുന്നതിൽ ഒരു 'ഗുണപരമായ കുതിച്ചുചാട്ടം' എന്നാണ് മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. സൗദി അറേബ്യയുടെ സായുധ സേനയ്ക്ക് രാജ്യത്തിനെതിരായ ഏത് വ്യോമാക്രമണത്തെയും ചെറുക്കാൻ ആവശ്യമായ ശേഷിയുണ്ടെന്നും തുർക്കി അൽ-മാലികി കൂട്ടിച്ചേർത്തു. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഗൾഫിലുടനീളമുള്ള സൈനിക, വ്യാവസായിക, മറ്റ് ലക്ഷ്യങ്ങൾ ആക്രമിക്കാൻ തുടങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സേവനം വരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ആക്രമണം ആരംഭിച്ചത്. സൗദി വ്യോമ പ്രതിരോധ സേന ഏകദേശം 200 ഡ്രോണുകളും 30 ലധികം മിസൈലുകളും തടഞ്ഞുവെന്നാണ് കണക്ക്. അയൽ ഗൾഫ് രാജ്യങ്ങൾ കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. Published: 16 Mar 2026, 10:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'തവക്കൽന ആപ്പി'ൽ വ്യോമ ഭീഷണി റിപ്പോർട്ടിങ് കൂടി ഉൾപ്പെടുത്ത… | Boolokam