'തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു'; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ

'തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു'; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ

M
MathrubhumiSource Link
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണം നടക്കുന്നതിനിടെയുണ്ടായ പണമിടപാട് ആരോപണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ഒരു സ്ത്രീ എന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്ന് അവർ ആരോപിച്ചു. To advertise here, കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തു എന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയതെന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതെന്ന് അവർ വിശദീകരിച്ചു. ഈ സംഭവത്തിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ടെന്നാണ് ശോഭയുടെ പ്രധാന വാദം. തിരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുടെ വിജയം ഉറപ്പായപ്പോൾ അത് സഹിക്കാൻ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചതെന്നും പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന തനിക്ക് ചട്ടങ്ങൾ കൃത്യമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. തന്നോടും തന്റെ കൂടെയുണ്ടായിരുന്ന പ്രമിള എന്ന സ്ത്രീയോടും തങ്ങളെ പിന്തുടർന്ന ഒരു സംഘം യുവാക്കൾ അതീവ മോശമായി പെരുമാറിയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ ഒരു യുവാവ് മൂന്ന് തവണ ആവർത്തിച്ചുവെന്നും അത് കണ്ടപ്പോഴാണ് താൻ കാർ നിർത്തി പുറത്തിറങ്ങിയതെന്നും അവർ അവകാശപ്പെട്ടു. തങ്ങളെ പിന്തുടർന്ന കാറിലുണ്ടായിരുന്ന വ്യക്തി വിനേഷ് സർഗ്ഗ എന്നയാളാണെന്നും ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ശോഭ ആരോപിച്ചു. ഒരു സഹകരണ സംഘത്തിലൂടെ നൂറുകണക്കിന് ആളുകളെ പറ്റിച്ച കേസിൽ പ്രതിയായ ഇയാൾ ഗുണ്ടകളെയും കയറ്റി തന്നെ അപമാനിക്കാനാണ് എത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന വാദത്തെ ശോഭ സുരേന്ദ്രൻ ശക്തമായി നിഷേധിച്ചു. തന്റെ കാറിൽ താനും പ്രമിള എന്ന ചേച്ചിയും അല്ലാതെ മറ്റാരുമില്ലായിരുന്നുവെന്നും ദൃശ്യങ്ങളിലുള്ള വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ ആരുടെ കൂടെയെത്തിയതാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ കാറിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ എങ്ങനെയാണ് ഒരു ചാനലിന് മാത്രം തത്സമയം ലഭിച്ചതെന്നും ആ സ്ത്രീയുടെ മുഖം വെളിപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അവർ വെല്ലുവിളിച്ചു. പണം സ്വീകരിച്ചു എന്ന് ആരോപിക്കപ്പെട്ട വീട്ടമ്മ തന്നെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ എതിരാളികളുടെ കഥ പൊളിഞ്ഞുവെന്ന് ശോഭ അവകാശപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ആ പാവപ്പെട്ട കുടുംബത്തെയും അമ്മയെയും സമ്മർദ്ദത്തിലാക്കാനാണ് കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും ശ്രമിച്ചതെന്നും അവർ ആരോപിച്ചു. തന്നെ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്ത യുവാക്കൾക്കെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ടെന്നും ശോഭ അറിയിച്ചു. വിനേഷ് സർഗ്ഗയെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും ഇയാൾ ഒരു മണിക്കൂറോളം തന്നെ പിന്തുടർന്നു എന്നും ചൂണ്ടിക്കാട്ടി പോലീസിന് മെയിൽ അയച്ചതായി അവർ പറഞ്ഞു. പാലക്കാട്ടെ വോട്ടർമാർ പണം വാങ്ങി വോട്ട് ചെയ്യുന്നവരാണെന്ന് ചിത്രീകരിച്ച് അവരെ മുഴുവൻ മാധ്യമങ്ങൾ അപമാനിച്ചുവെന്നും ശോഭ കുറ്റപ്പെടുത്തി. ഇത്തരം വിവാദങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. Content Highlights: BJP candidate Sobha Surendran refutes money distribution allegations in Palakkad, citing a planned conspiracy. Published: 08 Apr 2026, 03:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു'; പാലക്കാട്ടെ വോട്ടിന് പ… | Boolokam