തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് യുഡിഎഫ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ ദുഷിച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. To advertise here, 'അഭൂതപൂർവ്വമായ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ പത്തുവർഷക്കാലത്തെ ദുഷിച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.കേരളത്തിലെ ജനങ്ങൾ മധുരഭാഷയിൽ പ്രതികാരം ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരുപാട് പരിശ്രമങ്ങൾ പിണറായി സർക്കാർ നടത്തുകയുണ്ടായി. എന്നാൽ ആ പരിശ്രമം അവർക്ക് വിനാശകരമായി മാറുന്ന ചിത്രമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്'- കെ.സി. വേണുഗോപാൽ പറഞ്ഞു. Content Highlights: UDF expresses gratitude to Kerala voters for the mandate., KC Venugopal declares the end of a 10-year corrupt administration., Describes the election outcome as a democratic retaliation by the people., Highlights the failure of Pinarayi government's efforts to influence voters post-local body elections. Published: 04 May 2026, 02:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ദുഷിച്ച ഭരണത്തിനന്ത്യം കുറിച്ചു', അഭൂതപൂർവ്വ വിജയം- കെസി വേണുഗോപാൽ
M
MathrubhumiSource Link
about 3 hours ago
