ബോളിവുഡിൽ ഏറെ പ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ്- ആദിത്യ ധർ ചിത്രം 'ധുരന്ധർ' രണ്ടാംഭാഗത്തിന് അപ്രതീക്ഷിത തിരിച്ചടി. പലയിടത്തും ചിത്രത്തിന്റെ പെയ്ഡ് പ്രീമിയറുകൾ മുടങ്ങി. മലയാളം, കന്നഡ പതിപ്പുകളുടെ പ്രീമിയർ ഷോ പൂർണ്ണമായും റദ്ദാക്കി. ആരാധകർ പരാതിയുമായെത്തിയതോടെ സംവിധായകൻ ആദിത്യ ധർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. To advertise here, ഹിന്ദി പതിപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലെ അഞ്ചുമണിമുതൽ തന്നെ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ആദിത്യ ധർ പ്രസ്താവനയിൽ അവകാശപ്പെട്ടു. തമിഴ്- തെലുങ്ക് പതിപ്പുകൾ ഒൻപതുമണിമുതൽ ആരംഭിച്ചു. അപ്രതീക്ഷിത സാങ്കേതിക പ്രശ്‌നങ്ങളെടുത്തുടർന്ന് മലയാളം, കന്നഡ ഷോകൾ ചിത്രത്തിന്റെ യഥാർഥ റിലീസ് ദിവസമായ വ്യാഴാഴ്ചമാത്രമേ കാണാൻ കഴിയൂവെന്നും സംവിധായകൻ അറിയിച്ചു. റദ്ദാക്കിയ ഷോകളുടെ പണം തിരികെ നൽകുകയോ, അതേ ടിക്കറ്റുകളിൽ സബ് ടൈറ്റിലുകളോടെയുള്ള ഹിന്ദി പതിപ്പ് കാണാൻ അവസരമൊരുക്കുകയോ ചെയ്യാമെന്ന് ആദിത്യ ധർ വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചത്. അതേസമയം, സംവിധായകന്റെ വിശദീകരണത്തിൽനിന്ന് വ്യത്യസ്തമായി ഹിന്ദിയിൽ ഉൾപ്പെടെ ചിത്രത്തിന്റെ പല ഷോകളും റദ്ദാക്കിയതായി സാമൂഹികമാധ്യമങ്ങളിൽ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെക്കേ ഇന്ത്യൻ തിയേറ്ററുകളിലാണ് പ്രദർശനം കാര്യമായി തടസ്സപ്പെട്ടത്. കേരളത്തിൽ ഉൾപ്പെടെ പല ഷോകളും റദ്ദാക്കി. ഹിന്ദി പതിപ്പ് പലയിടത്തും വൈകിയാണ് ആരംഭിച്ചത്. Content Highlights: Paid premieres for Dhurendhar cancelled in Malayalam and Kannada versions. Director Aditya Dhar issued a formal apology to fans. Technical issues cited as the primary reason for cancellations. Options provided for refunds or viewing alternative language screenings. Published: 18 Mar 2026, 10:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ധുരന്ധർ 2' പെയ്ഡ് പ്രീമിയർ ഷോകൾ മുടങ്ങി, അപ്രതീക്ഷിത തിരിച്ചടി; ഖേദം പ്രകടിപ്പിച്ച് സംവിധായകൻ
M
MathrubhumiSource Link
about 2 months ago