'നന്നാക്കിയ' റോഡുകൾ അപകടമേഖലകളായി

'നന്നാക്കിയ' റോഡുകൾ അപകടമേഖലകളായി

കൊല്ലം : കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ 'നന്നാക്കി' അപകടമേഖലകളാക്കി അധികൃതർ. ഹൈസ്കൂൾ ജങ്ഷൻ-തേവള്ളി റോഡും കളക്ടറേറ്റ്-തോപ്പിൽക്കടവ്-കാവനാട് റോഡുമാണ് സ്ഥിരം അപകടമേഖലകളായത്. To advertise here, ഹൈസ്കൂൾ ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിനു സമീപം കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് വാഹനാപകടങ്ങൾ പതിവാണ്. അശാസ്ത്രീയമായ രീതിയിൽ ടാറിട്ടതുമൂലം കോൺക്രീറ്റിനോടുചേർന്നുള്ള ഭാഗം ഉയർന്നുനിൽക്കുകയാണ്. ഇവിടെ ഇരുചക്രവാഹനയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുകയാണ്. പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വലിയ കുഴികൾ നിറഞ്ഞിരുന്നതിനാൽ വാഹനയാത്ര പ്രതിസന്ധിയിലായ കളക്ടറേറ്റ്-കാങ്കത്തുമുക്ക്-കാവനാട് റോഡ് അടുത്തിടെയാണ് ടാർ ചെയ്തത്. റോഡിലുണ്ടായിരുന്ന കുഴികൾ അടച്ചശേഷം ഉയരംകൂട്ടി ടാർ ചെയ്തതാണ് പലയിടത്തും അപകടങ്ങൾക്കിടയാക്കുന്നത്. ഇരുചക്രവാഹനങ്ങളിലും ബസുകളിലും പോകുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. റോഡ് ഉയർത്തി ടാർ ചെയ്തതോടെ വാഹനങ്ങൾക്ക് വശംകൊടുക്കാനും കഴിയാതെയായി. രാമൻകുളങ്ങര കനറാ ബാങ്കിനു മുൻവശത്തടക്കം ഇത് അപകടഭീഷണിയുണ്ടാക്കുന്നുണ്ട്. രാമൻകുളങ്ങര-വെള്ളയിട്ടമ്പലം ഭാഗത്ത് ഓടകളുടെ മൂടികൾ തകർന്നതും അപകടഭീതി ഉയർത്തുന്നുണ്ട്. ചെറുമഴയിൽപ്പോലും ഈ ഭാഗം വെള്ളക്കെട്ടിലാണ്. മഴ തുടങ്ങുംമുൻപ്‌ മണ്ണും ചെളിയും മാറ്റി, ഓടകൾ വൃത്തിയാക്കിയില്ലെങ്കിൽ ഈ ഭാഗത്ത് ഗതാഗതം ദുർഘടമാകും. മുറിച്ചിട്ട തടികളും മാറ്റിയില്ല വെള്ളയിട്ടമ്പലം ജങ്ഷനിൽ അപകടാവസ്ഥയിലുണ്ടായിരുന്ന ആൽമരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റി, മരത്തിന്റെ ചുവട്ടിലും മറ്റുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഈ ഭാഗത്താണ് അമ്മച്ചിവീട്, ചിന്നക്കട ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഇഴജന്തുക്കളുടെ ശല്യംമൂലം ഭീതിയോടെയാണ് യാത്രക്കാർ ഇവിടെ നിൽക്കാറ്. Published: 21 Apr 2026, 02:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നന്നാക്കിയ' റോഡുകൾ അപകടമേഖലകളായി — Mathrubhumi | Boolokam | Boolokam