കാസർകോട് : ജില്ലാ ഭരണകൂടവും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ 'നമസ്തേ കളക്ടർ' പദ്ധതി. പദ്ധതിയുടെ ഭാഗമായി കളക്ടർ അർജുൻ പാണ്ഡ്യൻ ചെമ്മനാട് ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളുമായി സംവദിച്ചു. 20 കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്ത വേദിയിൽ കളക്ടർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. To advertise here, ജില്ലയിലെ സേവനം തനിക്കൊരു പുതിയ അനുഭവമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ജില്ലയുടെ ആരോഗ്യ, കായിക, വിദ്യാഭ്യാസ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും കുട്ടികൾക്ക് ഉറപ്പുനൽകി. ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി വരും ആഴ്ചകളിൽ ജില്ലയിലെ മറ്റു സർക്കാർ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കും. സർക്കാർ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്കാണ് മുൻഗണന നൽകുക. പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് Dcipksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. Published: 26 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'നമസ്തേ കളക്ടർ' പരിപാടിയിൽ വിദ്യാർഥികളുമായി സംവദിച്ച് കളക്ടർ
M
MathrubhumiSource Link
about 2 months ago