'നല്ല പടം, ഒരു പ്രാക്ടിക്കൽ വിഷനാണ്'; കെ.സിക്ക് പിന്നാലെ 'വാഴ 2' കണ്ട് കെ. സുധാകരൻ

'നല്ല പടം, ഒരു പ്രാക്ടിക്കൽ വിഷനാണ്'; കെ.സിക്ക് പിന്നാലെ 'വാഴ 2' കണ്ട് കെ. സുധാകരൻ

മികച്ച അഭിപ്രായം നേടി തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കുടുംബത്തിനും സഹപ്രവർത്തകർക്കുമൊപ്പമാണ് സുധാകരൻ ചിത്രം കാണാൻ തിയേറ്ററിലെത്തിയത്. സുധാകരൻ തിയേറ്ററിലിരുന്ന് ചിത്രം കാണുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തെക്കുറിച്ച് നല്ലവാക്കു പറയാനും അദ്ദേഹം മറന്നില്ല. To advertise here, 'നല്ല പടം. ഒരു പ്രാക്ടിക്കൽ വിഷനാണ്', എന്നായിരുന്നു സുധാകരൻ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച അഭിപ്രായം. നേരത്തേ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കുടുംബസമേതം തിയേറ്ററിലെത്തി ചിത്രം കണ്ടിരുന്നു. പിന്നാലെ, അദ്ദേഹം ചിത്രത്തിലെ പ്രധാന താരങ്ങളെ വിളിച്ച് അഭിനന്ദിച്ചതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. രാഷ്ട്രീയക്കാർ നടത്തുന്ന ആയിരം പ്രസംഗങ്ങളേക്കാൾ ഫലമുള്ളതാണ് 'വാഴ 2' എന്ന ഒറ്റച്ചിത്രമെന്നായിരുന്നു കെ.സി. അഭിപ്രായപ്പെട്ടത്. ഭാര്യയ്ക്കും മകൾക്കുമൊപ്പമായിരുന്നു കെ.സി. ചിത്രം കണ്ടത്. ഹാഷിറും അലനും ഉൾപ്പെടെയുള്ള താരങ്ങളെ നേരിൽ കാണണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടപ്പിച്ചിരുന്നു. സോഷ്യൽമീഡിയ താരങ്ങളെ പ്രധാനവേഷത്തിലവതരിപ്പിച്ച് വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സ. സംവിധാനംചെയ്ത ചിത്രമാണ് 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്'. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ മൂന്നാംഭാഗം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. Content Highlights: Congress leader K. Sudhakaran watched the 2026 hit 'Vaazha 2' with family. The film is praised for its practical vision and relatability. AICC General Secretary KC Venugopal previously endorsed the film as highly impactful. The movie features a mix of rising social media stars and veteran actors. The production team has officially announced the upcoming third installment Published: 18 Apr 2026, 10:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നല്ല പടം, ഒരു പ്രാക്ടിക്കൽ വിഷനാണ്'; കെ.സിക്ക് പിന്നാലെ 'വ… | Boolokam