'നഴ്‌സുമാരുടെ സമരം നിയമവിരുദ്ധം; 40,000 രൂപ അടിസ്ഥാന ശമ്പളം അംഗീകരിക്കാനാവില്ല'-കെ.പി.എച്ച്.എ.

'നഴ്‌സുമാരുടെ സമരം നിയമവിരുദ്ധം; 40,000 രൂപ അടിസ്ഥാന ശമ്പളം അംഗീകരിക്കാനാവില്ല'-കെ.പി.എച്ച്.എ.

M
MathrubhumiSource Link
Last Updated: 01 April 2026, 12:07 PM IST ട്രെയിനി സംവിധാനം നിര്‍ത്തലാക്കണമെന്ന ആവശ്യം പ്രായോഗികമല്ല. സമരം തീവ്രപരിചരണ വിഭാഗം ഉള്‍പ്പെടെയുള്ള അടിയന്തരസേവനങ്ങളെ ബാധിക്കുന്നു. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തിവരുന്ന അനിശ്ചിതകാല സമരം പൂർണമായും നിയമവിരുദ്ധമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ. 40,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യം നിലവിലെ നിയമവ്യവസ്ഥകൾക്ക് വിരുദ്ധവും ആശുപത്രികൾക്ക് താങ്ങാൻ കഴിയാത്തതുമാണെന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. To advertise here, ആരോഗ്യമേഖലയിലെ സമരത്തിന് 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി വിധിയുണ്ടായിരിക്കേ, ഏഴുദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരമാക്കി മാറ്റിയത് നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണ്. കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് 'കോഡ് ഓൺ വേജസ്' പ്രകാരം സർക്കാർ നടത്തുന്ന മൂല്യനിർണയ പ്രക്രിയയിലൂടെയാണ്. ഇതിന്റെ പ്രാഥമിക കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനം വരുന്നതുവരെ ശമ്പളഘടന മാറ്റുന്നത് നിയമവിരുദ്ധമാണ്. 40,000 രൂപ അടിസ്ഥാന ശമ്പളമായാൽ ഡി.എ. ഉൾപ്പെടെ ഒരാൾക്ക് 50,000 മുതൽ 60,000 രൂപ വരെ നൽകേണ്ടിവരും. ഇത് ഒട്ടുമിക്ക ആശുപത്രികൾക്കും താങ്ങാൻ കഴിയില്ല. അടിസ്ഥാനശമ്പളത്തിനു പുറമേ, 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ, കുറഞ്ഞനിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ എന്നിവ സ്വകാര്യ ആശുപത്രികൾ നൽകുന്നുണ്ട്. ഇതെല്ലാം കണക്കാക്കുമ്പോൾ കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യമേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രതിഫലമാണ് ലഭിക്കുന്നത്. ക്ലിനിക്കൽ വൈദഗ്ധ്യം നേടുന്നതുവരെ നഴ്സിങ് ബിരുദധാരികളെ ട്രെയിനികളായി കണക്കാക്കണമെന്ന് സർക്കാർ ഉത്തരവുകളുണ്ട്. ട്രെയിനി സംവിധാനം നിർത്തലാക്കണമെന്ന ആവശ്യം പ്രായോഗികമല്ല. സമരം തീവ്രപരിചരണ വിഭാഗം ഉൾപ്പെടെയുള്ള അടിയന്തരസേവനങ്ങളെ ബാധിക്കുന്നു. ചികിത്സാച്ചെലവ് കുത്തനെ കൂടാനും ഇടത്തരം-ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടാനും ഇത് കാരണമായേക്കും. അതിനാൽ, അടിയന്തര സേവന-പരിപാലന നിയമം പ്രയോഗിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.പി.എച്ച്.എ. ആവശ്യപ്പെട്ടു. Content Highlights: KPHA declares the ongoing 2026 nurses' strike illegal due to lack of mandatory notice., The demand for a ₹40,000 base salary is deemed unsustainable for private hospitals., Current wage structures are governed by the 2026 'Code on Wages' government process., Emergency services are severely impacted, threatening the closure of smaller hospitals., Hospitals argue they already provide competitive benefits including insurance and housing. Published: 01 Apr 2026, 12:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നഴ്‌സുമാരുടെ സമരം നിയമവിരുദ്ധം; 40,000 രൂപ അടിസ്ഥാന ശമ്പളം… | Boolokam