'നിശബ്ദനാക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടിട്ടില്ല'-രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ഭാര്യ പരിണീതി

'നിശബ്ദനാക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടിട്ടില്ല'-രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ഭാര്യ പരിണീതി

M
MathrubhumiSource Link
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കം ചെയ്തതിന് പിന്നാലെ പിന്തുണയുമായി നടിയും ഭാര്യയുമായ പരിണീതി ചോപ്ര. പാർലമെന്റിലെ പ്രസംഗങ്ങൾ ഉൾപ്പെടുത്തി രാഘവ് ഛദ്ദ പങ്കുവെച്ച റീൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി റീഷെയർ ചെയ്താണ് പരിണീതി പിന്തുണ അറിയിച്ചത്. നേരത്തെ പാർലമെന്റിലെ രാഘവ് ഛദ്ദയുടെ പ്രസംഗത്തെ അഭിനന്ദിച്ച് പരിണീതി കുറിപ്പും പങ്കുവെച്ചിരുന്നു. To advertise here, ഇടത്തരക്കാരുടെ നികുതി ഭാരം, ബാങ്കിങ് പിഴകൾ, ഭക്ഷണത്തിൽ മായം ചേർക്കൽ, വായു മലിനീകരണം, പരീക്ഷ പേപ്പർ ചോർച്ച, ഡാറ്റാ സ്വകാര്യത പ്രശ്‌നങ്ങൾ, വിമാന, ആരോഗ്യ മേഖലകളിലെ ഉയർന്ന ചെലവുകൾ എന്നിവയുൾപ്പെടെ അദ്ദേഹം ഉന്നയിച്ച വിവിധ വിഷയങ്ങളാണ് ഈ വീഡിയോയിലുള്ളത്. 'നിശബ്ദരാക്കാൻ കഴിയും, പക്ഷേ പരാജയപ്പെടില്ല' എന്ന ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പമുണ്ട്. 'എനിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ പൊതു വിഷയങ്ങൾ ഉന്നയിക്കുന്നു. ഒരുപക്ഷേ പാർലമെന്റിൽ സാധാരണയായി ഉന്നയിക്കാത്ത വിഷയങ്ങൾ ഞാൻ ഉന്നയിച്ചേക്കാം. പൊതു പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് കുറ്റകൃത്യമാണോ? ഞാൻ എന്തെങ്കിലും കുറ്റം ചെയ്‌തോ? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്‌തോ?' എന്നും രാഘവ് ഛദ്ദ വീഡിയോയിൽ ചോദിക്കുന്നുണ്ട്. നേരത്തെ പറ്റേണിറ്റി ലീവിനെ കുറിച്ച് രാഘവ് ഛദ്ദ രാജ്യസഭയിൽ സംസാരിച്ചപ്പോഴാണ് അഭിനന്ദിച്ച് പരിണീതി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. എല്ലാ ദിവസവും താൻ കാണുന്ന ഒരു അച്ഛൻ എന്ന നിലയിവാണ് അന്ന് രാഘവ് ഛദ്ദ സംസാരിച്ചതെന്നും കുഞ്ഞിന്റെ ഉത്തരവാദിത്തം സ്ത്രീക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടതല്ലെന്നും പങ്കുവെയ്ക്കപ്പെടേണ്ടതാണെന്നും പരിണീതി കുറിച്ചിരുന്നു. 2023-ൽ ഉദയ്പുരിലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷത്തിനുശേഷം ഇരുവർക്കും മകൻ ജനിച്ചു. നീൽ എന്നാണ് മകന്റെ പേര്. Content Highlights: Raghav Chadha replaced as deputy leader of AAP in Rajya Sabha in 2026., Chadha questions his removal after highlighting public interest issues in Parliament. Published: 04 Apr 2026, 10:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നിശബ്ദനാക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടിട്ടില്ല'-രാഘവ് ഛദ്… | Boolokam