'പഗിട കളി' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'പഗിട കളി' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

M
MathrubhumiSource Link
പൂർണമായും ഐഫോൺ 15 പ്രോ- മാക്‌സിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിങ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം 'പഗിടകളി'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പണി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. To advertise here, പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. 'അങ്കമാലി ഡയറീസി'ൽ യൂക്ലാമ്പ് രാജനായി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ, അക്ഷര എന്നിവരും 'പഗിടകളി'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമിക്കുന്നത്. സിനിമ ഇതിനോടകം തന്നെ 80-ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽനിന്ന് കാണാതായ 27 കുട്ടികളിൽ ഒരാളെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഛായാഗ്രഹണം, എഡിറ്റിങ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും. അസോസിയേറ്റ് ഡയറക്ടർ: മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്: പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്ട്സ് ആൻഡ് ഫൈനൽ മിക്സ്: കരുൺ പ്രസാദ്, സൗണ്ട് എൻജിനീയർ: ദീപക് വർഗീസ്, ഡി.ഐ: റെജിൻ സാന്റോ, മേക്കപ്പ് ചീഫ്: അഞ്ജലി നായർ, സ്റ്റിൽസ്: റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം, ക്രിയേറ്റീവ് സപ്പോർട്ട്: അനന്തു അശോകൻ, മിൽജോ ജോണി, പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ. Content Highlights: Shot entirely on iPhone 15 Pro Max with 7.1 Dolby sound. Directed by Nishad Hassan, associate director of the hit film 'Pani'. Features 100+ newcomers including lead actor Devasurya. Plot revolves around the search for 27 missing children. Releasing in March in Malayalam, Tamil, and Hindi Published: 16 Mar 2026, 09:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പഗിട കളി' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി — Mathrubh… | Boolokam