'പണം വാങ്ങി ചതിച്ചു'; മെസ്സിയും വരില്ല ആരും വരില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

'പണം വാങ്ങി ചതിച്ചു'; മെസ്സിയും വരില്ല ആരും വരില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

M
MathrubhumiSource Link
സ്‌പോര്‍ട്‌സ് ഡെസ്‌ക്‌ Last Updated: 04 Apr 2026, 09:12 am IST മന്ത്രി വി. അബ്ദുറഹ്മാൻ, മെസ്സി | ഫോട്ടോ - മാതൃഭൂമി, എഎഫ്പി മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ. അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കാമെന്ന കരാർ ലംഘിച്ചതിലൂടെ ലയണൽ മെസ്സി സംസ്ഥാനത്തെ ഫുട്‌ബോൾ ആരാധകരെ വഞ്ചിച്ചുവെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. To advertise here, അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാനായി കരാർ ഒപ്പിട്ടതാണെന്നും എന്നാൽ പണം കൈപ്പറ്റിയ ശേഷം അവർ വരാതിരുന്നത് കേരളത്തിലെ ഫുട്‌ബോൾ പ്രേമികളോടുള്ള ചതിയാണെന്നും മന്ത്രി ആരോപിക്കുന്നു. 16,000 മില്ല്യൺ ഡോളറാണ് ഇതിനായി സ്‌പോൺസർ ചെലവാക്കിയതെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു. ഈ പണം നഷ്ടമായത് സ്‌പോൺസർമാർക്കാണെന്നും സർക്കാരിന്റെ പണമല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. കേരള സർക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയും കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു. കരാറിന് ശേഷം ടീം വരാതിരുന്നത് അവരുടെ ഭാഗത്തെ വീഴ്ചയാണെന്നും അതിൽ കേരള സർക്കാരിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയം തനിക്കെതിരെ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോയില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് 2024 സെപ്റ്റംബറിലാണ് കായികമന്ത്രിയായ വി. അബ്ദുറഹിമാൻ ആദ്യമായി പ്രഖ്യാപിക്കുന്നത്. പിന്നീട് ടീം എത്തുമെന്ന് പറഞ്ഞ തീയതികൾ പല തവണ അദ്ദേഹം മാറ്റിപ്പറഞ്ഞു. പിന്നാലെ ഇത് വിവാദവുമായി. ഒടുവിൽ ഇപ്പോഴിതാ മെസ്സിയെന്നല്ല ആരും വരില്ലെന്നാണ് മന്ത്രിയുടെ വാക്കുകൾ. Content Highlights: Sports Minister V Abdurahiman confirms Argentina will not visit Kerala in 2026., Minister alleges breach of contract by the Argentine team after payment., Clarification that 16,000 million dollars spent were from sponsors, not government funds., Dismissal of election-related criticism regarding the failed tour. Published: 04 Apr 2026, 08:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പണം വാങ്ങി ചതിച്ചു'; മെസ്സിയും വരില്ല ആരും വരില്ലെന്ന് കായ… | Boolokam