'പല പേരുകളും അച്ഛൻ പറഞ്ഞിട്ടുണ്ട്, ഒരുപാട് സങ്കടങ്ങൾ പറഞ്ഞിരുന്നു, അച്ഛൻ ആത്മഹത്യ ചെയ്യില്ല'

'പല പേരുകളും അച്ഛൻ പറഞ്ഞിട്ടുണ്ട്, ഒരുപാട് സങ്കടങ്ങൾ പറഞ്ഞിരുന്നു, അച്ഛൻ ആത്മഹത്യ ചെയ്യില്ല'

M
MathrubhumiSource Link
വൈക്കം: താൻ സ്‌നേഹിക്കുന്ന ജനങ്ങൾക്കും കൃഷിക്കും വേണ്ടി ജീവിതം മാറ്റിവെച്ച പിതാവ് ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലയാഴം സ്വദേശി മക്കൻ ചെല്ലപ്പന്റെ മകൻ ദീപു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തന്നെ ചിലർ ചതിക്കുന്നുണ്ടെന്ന് പിതാവ് പറഞ്ഞിരുന്നതായും ദീപു പറയുന്നു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വരെ ഫ്രീസ് ചെയ്യിപ്പിച്ചു. പിതാവിന്റെ ശരീരത്തിൽനിന്ന് സീൽചെയ്ത ഒരു പേപ്പർ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ആത്മഹത്യാക്കുറിപ്പാണെന്ന് സംശയിക്കുന്നതായും ദീപു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. To advertise here, അച്ഛന്റെ മരണത്തിന് പിന്നിൽ ചിലരുടെ ചതിയും സമ്മർദങ്ങളുമുണ്ടെന്നും മകൻ പറയുന്നു. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത് ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 15 വർഷക്കാലം ആക്ഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പരിസ്ഥിതി പ്രശ്‌നങ്ങളിലും കാർഷിക വിഷയങ്ങളിലും വൈക്കത്തും തലയോലപ്പറമ്പിലും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും ദീപു പറയുന്നു. ശാരീരികമായ അവശതകൾ നേരിട്ടിരുന്ന ഒരാൾ എങ്ങനെ ഇത്തരമൊരു കൃത്യം ചെയ്യുമെന്നും ദീപു ചോദിക്കുന്നു. ചൊവ്വാഴ്ചയാണ് കർഷകനും സിപിഐ അനുഭാവിയുമായ മക്കൻ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വൈക്കത്തെ സിപിഐക്കെതിരെയും പ്രവർത്തകർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയിൽ മക്കൻ ചെല്ലപ്പൻ പറയുന്നുണ്ട്. തന്നെ സിപിഐക്കാർ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനവും തനിക്കറിയാമെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നു. Content Highlights: Makkan Chellappan, a farmer and CPI sympathizer, was found dead in a 2026 election committee office., His son, Deepu, refutes suicide claims and alleges foul play and systemic pressure., The deceased had previously shared a video alleging threats from local CPI members., A sealed document found on the body is currently under investigation as a potential suicide note. Published: 07 Apr 2026, 02:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പല പേരുകളും അച്ഛൻ പറഞ്ഞിട്ടുണ്ട്, ഒരുപാട് സങ്കടങ്ങൾ പറഞ്ഞി… | Boolokam