'പിക്ചർ അഭി ബാക്കി ഹേ, പഞ്ചാബ് എന്റെ മണ്ണ്'; എഎപി നേതാക്കൾക്ക് കടുത്തഭാഷയിൽ മറുപടിയുമായി രാഘവ് ഛദ്ദ

'പിക്ചർ അഭി ബാക്കി ഹേ, പഞ്ചാബ് എന്റെ മണ്ണ്'; എഎപി നേതാക്കൾക്ക് കടുത്തഭാഷയിൽ മറുപടിയുമായി രാഘവ് ഛദ്ദ

M
MathrubhumiSource Link
ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷമായി തുടരുന്നതിനിടെ വീണ്ടും പ്രതികരണവുമായി രാജ്യസഭാ എം.പി. രാഘവ് ഛദ്ദ. പാർലമെന്റിൽ പഞ്ചാബിന്റെ വിഷയങ്ങൾ അവഗണിച്ചെന്ന ആംആദ്മി നേതാക്കളുടെ ആരോപണത്തിനാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ രാഘവ് ഛദ്ദ കടുത്തഭാഷയിൽ മറുപടി നൽകിയത്. To advertise here, ‘പഞ്ചാബിന്റെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ രാഘവ് ഛദ്ദ പരാജയപ്പെട്ടുവെന്ന് ആരോപിക്കുന്ന വീഡിയോ പുറത്തിറക്കാൻ നിർബന്ധിതരായ ആംആദ്മിയിലെ സഹപ്രവർത്തകർക്കുവേണ്ടി’ എന്നുപറഞ്ഞാണ് രാഘവ് ഛദ്ദ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ചെറിയ ട്രെയിലർ മാത്രമാണെന്നും 'പിക്ചർ അഭി ബാക്കി ഹേ' എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പഞ്ചാബ് എനിക്ക് വെറുമൊരു സംസാരവിഷയം മാത്രമല്ല. അത് എന്റെ വീടാണ്, എന്റെ കടമയാണ്, എന്റെ മണ്ണാണ്, എന്റെ ആത്മവാണെന്നും രാഘവ് ഛദ്ദ പറഞ്ഞു. പഞ്ചാബിലെ വിവിധ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമത്തിലെ കുറിപ്പിനൊപ്പം രാഘവ് ഛദ്ദ പോസ്റ്റ് ചെയ്തിരുന്നത്. നങ്കണ സാഹേബ് കോറിഡോറിനായി ആവശ്യമുന്നയിച്ചത്, കർഷകരുടെ മിനിമം താങ്ങുവില, സംസ്ഥാനത്തെ ഭൂഗർഭജല വിഷയം, ഭഗത് സിങ്ങിന് ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ടത് തുടങ്ങിയവയെല്ലാം ഈ വീഡിയോയിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരുന്നു. പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ, ആംആദ്മി പാർട്ടി നേതാക്കളായ അമാൻ അറോറ, കുൽദീപ് സിങ് ദലിവാൾ തുടങ്ങിയവരാണ് കഴിഞ്ഞദിവസം രാഘവ് ഛദ്ദയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. പഞ്ചാബിന്റെ വിഷയങ്ങൾ ദേശീയതലത്തിൽ ഉന്നയിക്കുന്നതിൽ രാഘവ് ഛദ്ദ പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം. ഇതിനുപിന്നാലെയാണ് ആംആദ്മി നേതാക്കൾക്ക് രാഘവ് ഛദ്ദ മറുപടി നൽകിയത്. രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഉപനേതൃസ്ഥാനത്തുനിന്ന് ആംആദ്മി പാർട്ടി നീക്കംചെയ്തതോടെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നത്. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ രാഘവ് ഛദ്ദ അദ്ദേഹത്തെ പ്രതിരോധിച്ച് സംസാരിച്ചില്ലെന്നും പ്രധാനമന്ത്രിയെ അദ്ദേഹത്തിന് ഭയമാണെന്നുമായിരുന്നു ആംആദ്മി നേതാക്കളുടെ ആരോപണം. അതിനിടെ, രാഘവ് ഛദ്ദയ്ക്ക് പകരം അശോക് മിത്തലിന് പാർട്ടിയുടെ ഉപനേതാവിന്റെ ചുമതലയും നൽകിയിരുന്നു. അതേസമയം, രാഘവ് ഛദ്ദ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ് . ഡൽഹി ബിജെപി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം രാഘവ് ഛദ്ദയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 2012 മുതൽ ആംആദ്മി പാർട്ടിയിൽ സജീവമായുള്ള നേതാവാണ് രാഘവ് ഛദ്ദ. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ രാഘവ് ഛദ്ദ ആംആദ്മിയുടെ ദേശീയ വക്താവായി ടിവി ചർച്ചകളിലടക്കം തിളങ്ങി. 2015-ൽ ഡൽഹിയിൽ ആംആദ്മി അധികാരത്തിലെത്തിയതിന് പിന്നാലെ 26-കാരനായിരുന്ന രാഘവ് ഛദ്ദയെ പാർട്ടിയുടെ ദേശീയ ട്രഷററായി നിയമിച്ചു. 2019-ൽ സൗത്ത് ഡൽഹിയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020-ൽ പാർട്ടി അദ്ദേഹത്തിന് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി. തുടർന്ന് പഞ്ചാബിൽ 92 സീറ്റ് നേടി ആംആദ്മി അധികാരം പിടിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 2020-ൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ രജീന്ദർ നഗർ മണ്ഡലത്തിൽനിന്ന് രാഘവ് ഛദ്ദ തിരഞ്ഞെടുക്കപ്പെട്ടു. 2022-ൽ പഞ്ചാബിയിൽനിന്ന് അദ്ദേഹം രാജ്യസഭാംഗമായി. സാധാരണക്കാരെ ബാധിക്കുന്ന, അധികമാരും ഉന്നയിക്കാത്ത ഒട്ടേറെ പ്രശ്നങ്ങളാണ് രാജ്യസഭയിൽ രാഘവ് ഛദ്ദ ഉന്നയിച്ചിരുന്നത്. അച്ഛനാകുന്നവർക്ക് ഭാര്യയെയും കുഞ്ഞിനെയും പരിചരിക്കാനായുള്ള അവധി, നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, വിമാനക്കമ്പനികൾ അധിക ബാഗേജിന് ഈടാക്കുന്ന ഉയർന്ന ഫീസ്, മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജ് സംവിധാനം, മിനിമം ബാലൻസില്ലാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴ, പഴച്ചാറെന്ന പേരിൽ പഞ്ചസാരവെള്ളം വിൽക്കുന്നുവെന്ന ആരോപണം തുടങ്ങിയ നിരവധി വിഷയങ്ങൾ അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഡെലിവറി ജീവനക്കാരെ സമ്മർദത്തിലാക്കുന്ന 'പത്തുമിനിറ്റ് ഡെലിവറി' നയത്തിനെതിരേയും രാഘവ് ഛദ്ദ ശബ്ദമുയർത്തി. Content Highlights: Raghav Chadha defends his parliamentary performance regarding Punjab issues., Internal rifts within AAP intensify following his removal from deputy leadership., Speculations arise regarding a potential shift to BJP in 2026., Chadha's history of advocacy for public interest issues in the Rajya Sabha. Published: 05 Apr 2026, 02:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പിക്ചർ അഭി ബാക്കി ഹേ, പഞ്ചാബ് എന്റെ മണ്ണ്'; എഎപി നേതാക്കൾക… | Boolokam