'പീഡനവും കൊലപാതകവും സംഭവിച്ചുപോയതാണ്, ചേച്ചി പണം തന്നിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു'

'പീഡനവും കൊലപാതകവും സംഭവിച്ചുപോയതാണ്, ചേച്ചി പണം തന്നിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു'

ന്യൂഡൽഹി: ഡൽഹിയിലെ കൈലാഷ് ഹിൽസ് ഏരിയയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി. മോഷണം നടത്താനായാണ് വീട്ടിൽ എത്തിയതെന്നും അതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. വീട്ടിലെ മുൻ ജോലിക്കാരനായ രാഹുൽ മീണ (23) ആണ് ക്രൂരമായ കുറ്റകൃത്യം നടത്തിയത്. To advertise here, കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ചോദ്യംചെയ്യലിൽ, കൃത്യത്തിൽ യാതൊരുവിധ കുറ്റബോധവുമില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്ന് പോലീസ് വ്യക്തമാക്കുന്നു. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെയും ദന്തഡോക്ടറുടെയും മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. ഐഐടി ബിരുദധാരിയായ പെൺകുട്ടി സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെൺകുട്ടിയുടെ 25-കാരിയായ സഹോദരൻ മുംബൈയിൽ ജോലിചെയ്തിവരികയാണ്. രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  പണം ചോദിക്കാനാണ് ആ വീട്ടിലേക്ക് പോയതെന്നും ബലാത്സംഗവും കൊലപാതകവും 'സംഭവിച്ചുപോയതാണ്' എന്നുമാണ് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 'ചേച്ചി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു' എന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ യാതൊരു കുറ്റബോധവുമില്ലാതെ പോലീസിനോട് പറഞ്ഞു. 'ഐആർഎസ് ഉദ്യോഗസ്ഥന്റെ കുടുംബം വളരെ നന്നായിട്ടാണ് പെരുമാറിയിരുന്നത്. ബോണസ് കൂടാതെ പ്രതിമാസം 20,000 രൂപ ശമ്പളം നൽകിയിരുന്നു. പണം നൽകാനായി 'ആന്റി' (പെൺകുട്ടിയുടെ അമ്മ) വിളിച്ചുവെന്ന് കള്ളം പറഞ്ഞാണ് വീട്ടിനുള്ളിൽ കയറിയത്.' എന്നും പ്രതി പറഞ്ഞതായി പോലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് തെയ്യുന്നു. വീട്ടിലെ നാലുതലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് രാഹുലിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഓരോ നിലയിലെയും ലോക്കുകളെക്കുറിച്ചും ലിഫ്റ്റിലെ കോഡുകളെക്കുറിച്ചും ജോലിക്കാർക്കുള്ള അധിക താക്കോലുകൾ എവിടെയാണ് വയ്ക്കുന്നതെന്നും പ്രതിക്ക് അറിയാമായിരുന്നു. ഉദ്യോഗസ്ഥനും ഭാര്യയും പതിവ് വ്യായാമത്തിനായി പുറത്തുപോകുന്നത് വരെ കാത്തുനിന്ന ശേഷമാണ് ഇയാൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. ഏകദേശം ഒരു മണിക്കൂറോളം ഇയാൾ വീട്ടിനുള്ളിൽ ചെലവഴിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടന്ന് നേരെ റൂഫ് ടോപ്പിലേക്കാണ് പ്രതി പോയത്. അവിടെ പ്രത്യേകം സജ്ജീകരിച്ച മുറിയിലിരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടിയോടെ രാഹുൽ പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, ഇയാൾ പെൺകുട്ടിയെ ലാമ്പ് ഉപയോഗിച്ചും മറ്റൊരു ഭാരമുള്ള വസ്തുക്കൾകൊണ്ടും മർദ്ദിച്ച് അബോധാവസ്ഥയിലാക്കി. പീഡനത്തിനുശേഷം മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്നും പ്രതി സമ്മതിച്ചു. പെൺകുട്ടിക്ക് വലിയതോതിൽ മർദനം ഏറ്റിട്ടുണ്ടെന്നും, ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. പെൺകുട്ടിയുടെ കൈകളിലും കാലുകളിലും നിരവധി മുറിവുകളും മൂക്കിന് ഒടിവും ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാനായി ആൾവാറിൽ എത്തിയ പോലീസ് സംഘത്തിന് രാഹുൽ മീണയ്‌ക്കെതിരെ അവിടുത്തെ പോലീസിൽ നൽകിയിരുന്ന ഒരു കേസ് കൂടി ലഭിച്ചു. മോഷണത്തിനായി ഡൽഹിയിലേക്ക് തിരിച്ച ദിവസം, അതായത് ചൊവ്വാഴ്ച രാത്രി തന്റെ പരിചയക്കാരന്റെ ഭാര്യയെ രാഹുൽ ബലാത്സംഗം ചെയ്തതായാണ് ആ പരാതിയിലുണ്ടായിരുന്നത്. ഈ കേസ് കൂടി ഉൾപ്പെടുത്തിയാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണോ അതോ മറ്റെന്തെങ്കിലും കാരണം ഈ ക്രൂരമായ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നകാര്യം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദീപിക തകരാൻ പ്രതിയെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. Content Highlights: Accused Rahul Meena arrested for the rape and murder of an IRS officer's daughter in South Delhi. The suspect, a former household employee, showed no remorse during interrogation. The accused utilized his knowledge of the home's security system and passcodes to gain entry. A Delhi court has granted four days of police custody for further investigation. Evidence suggests potential premeditation and a history of criminal activity in Alwar. Published: 23 Apr 2026, 10:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പീഡനവും കൊലപാതകവും സംഭവിച്ചുപോയതാണ്, ചേച്ചി പണം തന്നിരുന്ന… | Boolokam