വാഷിങ്ടൺ: അമേരിക്ക ഇറാനെതിരേ യുദ്ധത്തിന് പുറപ്പെട്ടതിന് കാരണക്കാരൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരേ സൈനിക നടപടി ആരംഭിക്കണമെന്ന് നിർദേശിച്ച തന്റെ സംഘാംഗങ്ങളിലെ ആദ്യത്തെയാൾ പീറ്റ് ആണെന്ന് തിങ്കളാഴ്ച മാധ്യമങ്ങളോടു പ്രതികരിക്കവേ ട്രംപ് പറഞ്ഞു. To advertise here, ‘ഞാൻ പീറ്റിനെ വിളിച്ചു, ജനറൽ (ഡാൻ) കെയ്‌നിനെ വിളിച്ചു. നമ്മുടെ വലിയ ആളുകളിൽ പലരെയും ഞാൻ വിളിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു, 'നമുക്ക് സംസാരിക്കാം. മിഡിൽ ഈസ്റ്റിൽ നമുക്കൊരു പ്രശ്നമുണ്ട്. ഇറാൻ എന്നറിയപ്പെടുന്ന ഒരു രാജ്യമുണ്ട്, അവർ 47 വർഷമായി ഭീകരത വിതരണം ചെയ്യുന്നവരാണ്. ആണവായുധം അവരുടെ കൈയരികിലാണ്. നമുക്ക് മുന്നോട്ട് പോയി 50,000 എന്നത് അമ്പത്തഞ്ചോ അറുപതിനായിരമോ ആക്കി വർദ്ധിപ്പിക്കാം, ഇതിനൊരു അവസാനമില്ല, അല്ലെങ്കിൽ, നമുക്ക് തൽക്കാലം ഇതെല്ലാം നിർത്തി അങ്ങോട്ട് ചെറിയൊരു യാത്ര നടത്തി ആ വലിയ പ്രശ്നം ഇല്ലാതാക്കാം', ടെന്നസിയിലെ മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സിന്റെ ചർച്ചയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. പെന്റഗൺ മേധാവി കൂടിയായ പീറ്റിന്റെ തൊട്ടരികിലിരുന്നാണ് ട്രംപ് ഇതു പറഞ്ഞത്. ‘പീറ്റ്, നിങ്ങളാണ് ആദ്യം സംസാരിച്ചത് എന്നാണ് ഞാൻ കരുതുന്നത്. എന്നിട്ട് നിങ്ങൾ പറഞ്ഞു, അത് ചെയ്യാം. കാരണം അവർ ആണവായുധം സ്വന്തമാക്കുന്നത് അനുവദിച്ചുകൊടുക്കാനാകില്ലെന്ന്’, പീറ്റിനോടായി ട്രംപ് പറഞ്ഞു. പീറ്റിനെ പുകഴ്ത്തി സംസാരിച്ച ട്രംപ്, ഇറാനുമായി മികച്ചരീതിയിൽ ചർച്ച നടക്കുകയാണെന്നും കൂട്ടിച്ചേർത്തു. നേരത്തെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് യുദ്ധത്തിൽ തനിക്കുള്ളതിനേക്കാൾ താൽപര്യം കുറവാണെന്നും ട്രംപ് പറഞ്ഞിരുന്നു. Content Highlights: Trump claims Pete Hegseth pushed for military action against Iran., Hegseth emphasized preventing Iran from acquiring nuclear weapons., Trump describes the Iran situation as a 47-year-long issue of terrorism., Ongoing diplomatic discussions are reported alongside military posturing. Published: 24 Mar 2026, 01:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'പീറ്റ് നിങ്ങളല്ലേ പറഞ്ഞത്'; ഇറാൻയുദ്ധത്തിന്റെ ഉത്തരവാദിത്വം ഡിഫൻസ് സെക്രട്ടറിക്കുമേൽ ചാർത്തി ട്രംപ്
M
MathrubhumiSource Link
about 2 months ago