'പീറ്റ് പറഞ്ഞു, പിന്നൊന്നും നോക്കിയില്ല', എല്ലാം പ്രതിരോധസെക്രട്ടറിയുടെ തലയിൽകെട്ടിവെച്ച് ട്രംപ്

'പീറ്റ് പറഞ്ഞു, പിന്നൊന്നും നോക്കിയില്ല', എല്ലാം പ്രതിരോധസെക്രട്ടറിയുടെ തലയിൽകെട്ടിവെച്ച് ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനെതിരേ സൈനികനടപടി ആരംഭിച്ചതിന്റെ ഉത്തരവാദിത്വം പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ തലയിൽക്കെട്ടിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. To advertise here, പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ തന്റെ അടുത്തവൃത്തങ്ങളുമായി ചർച്ച ചെയ്തപ്പോൾ ഇറാനെതിരേ യുദ്ധം തുടങ്ങണമെന്നു തന്നെ ആദ്യം ഉപദേശിച്ചത് പീറ്റ് ഹെഗ്‌സെത്താണെന്ന് ട്രംപ് പറഞ്ഞു. ടെന്നസീയിൽ മെഫിസ് സേഫ് ടാസ്ക് ഫോഴ്‌സ് യോഗത്തിലാണ് ഹെഗ്‌സെത്തിനെ അടുത്തിരുത്തിക്കൊണ്ട് ട്രംപിന്റെ പരാമർശം. “ഇറാന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി താൻ പീറ്റിനെയും സൈനികമേധാവി ജനറൽ ഡാൻ കെയിനെയും മറ്റു പല ഉന്നതരെയും വിളിച്ചു. പശ്ചിമേഷ്യയിലൊരു പ്രശ്നമുണ്ടെന്നും 47 വർഷമായി ഇറാൻ ഭീകരത പടച്ചുവിടുകയാണെന്നും അവർ ആണവായുധം സ്വായത്തമാക്കുന്നതിന് അരികിലെത്തിയെന്നും പറഞ്ഞു. നമുക്ക് പശ്ചിമേഷ്യയിലേക്ക് ഒരു ചെറുയാത്രനടത്തി ഇതെല്ലാം പരിഹരിച്ചാലോയെന്നു ചോദിച്ചു. അപ്പോൾ പീറ്റ്, നീങ്ങളാണ് എന്നോടീ കാര്യം പറഞ്ഞത്.” -ട്രംപ് പറഞ്ഞു. യുദ്ധം കൈകാര്യം ചെയ്യുന്നതിൽ പീറ്റ് ഹെഗ്സെത്തിനെ പുകഴ്ത്തിയ ട്രംപ് ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുന്നുണ്ടെന്നും പറഞ്ഞു. മധ്യസ്ഥർ മുഖേന യു.എസ്. സന്ദേശം കൈമാറി : മധ്യസ്ഥർമുഖേന അമേരിക്കയിൽനിന്ന് ഇറാന് ചില സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയവൃത്തങ്ങൾ. സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കിയും ഈജിപ്തും പാകിസ്താനും ഇടപെടുന്നുണ്ടെന്നാണ് വിവരം. ഊർജനിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമവസാനിപ്പിക്കാനും കപ്പൽ ഗതാഗതം സുഗമമാക്കാനുമാണ് ഇവരുടെ ശ്രമം. തുർക്കിയുടെ വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചിരുന്നു. എന്നാൽ, യു.എസിന്റെ നിർദേശങ്ങൾ ഇറാന് കൈമാറിയെന്ന് സ്ഥിരീകരിക്കാൻ തുർക്കി തയ്യാറായില്ല. 15 ഇന കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഇറാനുമായി ധാരണയായെന്നും ഉടൻ കരാറുണ്ടാകുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കരാറായാൽ ഹോർമുസ് താനും അയത്തൊള്ളയും ചേർന്ന് നിയന്ത്രിക്കുമെന്നും പറഞ്ഞു. അതേസമയം, യുദ്ധം തീർന്നാലും ഹോർമുസിലെ സ്ഥിതി പഴയപോലെയാകില്ലെന്ന് ഇറാൻ പ്രതികരിച്ചു. യു.എസ്. വെടിനിർത്തൽ പരിഗണിക്കുന്നുണ്ടെങ്കിലും ഇറാനും ലെബനനും നേരേയുള്ള ആക്രമണം ഇസ്രയേൽ നിർത്തില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശത്രുക്കൾക്കെതിരേ സമ്പൂർണവിജയം നേടുംവരെ ഇറാൻ സൈന്യം പൊരുതുമെന്ന് ഇറാൻ സൈനിക കമാൻഡ് വക്താവ് ജനറൽ അലി അബ്ദൊല്ലാഹി അലിയാബ്ദി പറഞ്ഞു. “ഇറാന്റെ സായുധസേനകൾ കരുത്തുറ്റതും അഭിമാനബോധമുള്ളതും വിജയിക്കാൻ വേണ്ടി പൊരുതുന്നവരുമാണ്. ഇറാന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്ന കാര്യത്തിൽ അവരുടെ നിലപാട് അചഞ്ചലമാണ്.”- അദ്ദേഹം പറഞ്ഞു. Content Highlights: Trump credits Pete Hegseth for advising military action against Iran., Diplomatic mediation efforts are ongoing via Turkey, Egypt, and Pakistan., Discussions regarding a 15-point agreement between the US and Iran., Iran remains firm on defending its sovereignty despite ceasefire talks. Published: 25 Mar 2026, 07:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'പീറ്റ് പറഞ്ഞു, പിന്നൊന്നും നോക്കിയില്ല', എല്ലാം പ്രതിരോധസെ… | Boolokam