News Desk Last Updated: 02 April 2026, 06:12 PM IST വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം ഫാദർ ജസ്റ്റിൻ പനയ്ക്കൽ, ഫാദറിന്റെ പഴയകാല ചിത്രം മ ലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങൾക്ക് ജീവൻ പകർന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസഭവനത്തിലായിരുന്നു അന്ത്യം. To advertise here, കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനമാണ് ഫാ. ജസ്റ്റിൻ ഒരുക്കിയതിൽ ഏറ്റവും പ്രശസ്തമായ ഗാനം. ദൈവം പിറക്കുന്നു, മാനസത്തിൻ മണിവാതിൽ, നവ്യമാമൊരു കൽപ്പന ഞാൻ, ജീവിതഗർത്തത്തിൽ അലയും, പുതിയൊരു പുലരി വിടർന്നു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ചിലത്. ജീവിതഗർത്തത്തിൽ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ജസ്റ്റിൻ പനയ്ക്കലാണ്. കേരളത്തിലെ കർമലീത്ത സഭയുടെ മഞ്ഞുമ്മൽ പ്രൊവിൻസ് അംഗമാണ് ഫാ. ജസ്റ്റിൻ പനയ്ക്കൽ. മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗം അധ്യാപകൻ കൂടിയാണ് കുമ്പളങ്ങി സ്വദേശിയായ അദ്ദേഹം. ഗായകൻ ഡോ. കെ.ജെ. യേശുദാസുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ജസ്റ്റിൻ അച്ചന്റെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചത് യേശുദാസാണ്. ഫാ. ജസ്റ്റിൻ പനയ്ക്കലിന്റെ ഭൗതികശരീരം മഞ്ഞുമ്മലിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കളാഴ്ച നടക്കും. Content Highlights: Renowned music composer and priest Fr. Justin Panackal, known for the immortal song 'Paithalam Yesuve', passed away aged 91. A member of the Manjummel Province, he created numerous soul-stirring Christian devotional hits during his illustrious career. Published: 02 Apr 2026, 06:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'പൈതലാം യേശുവേ' എന്ന ഗാനം അനശ്വരമാക്കിയ ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു
M
MathrubhumiSource Link
about 1 month ago