പാലക്കാട് : പ്രായോഗികമല്ലാത്ത സ്കൂൾ ഫിറ്റ്നസ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി ധർണനടത്തി. കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ ഉദ്ഘാടനംചെയ്തു. റവന്യൂ ജില്ലാപ്രസിഡന്റ് വി. രാജീവ് അധ്യക്ഷതവഹിച്ചു. To advertise here, ഫിറ്റ്നസ് സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ ഉത്തരവ് പുനഃസ്ഥാപിക്കുക, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള സുരക്ഷാനിർദേശങ്ങൾ ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ചുമതലയാക്കുക തുടങ്ങിയവയായിരുന്നു മറ്റാവശ്യങ്ങൾ. സംസ്ഥാന നിർവാഹക സമിതിയംഗം രമേശ് പാറപ്പുറം, റവന്യൂ ജില്ലാസെക്രട്ടറി എം. ശ്രീജിത്ത്, ഖജാൻജി കെ. സുമേഷ് കുമാർ, ബിജു വർഗീസ്, എസ്. സുനിത, എ. ഫൗമി, എൻ. ജയപ്രകാശ്, സി. സജീവ്, ജി. മുരളീധരൻ, പി.ജെ. മധു എന്നിവർ സംസാരിച്ചു. Published: 04 May 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'പ്രായോഗികമല്ലാത്ത സ്കൂൾ ഫിറ്റ്നസ് ഉത്തരവ് പിൻവലിക്കണം'
M
MathrubhumiSource Link
about 2 hours ago
