'ബൈ ബൈ പിണറായി, തിരുവനന്തപുരം മോദിയാണ് പിണറായി'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും രേവന്ത് റെഡ്ഡി

'ബൈ ബൈ പിണറായി, തിരുവനന്തപുരം മോദിയാണ് പിണറായി'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും രേവന്ത് റെഡ്ഡി

M
MathrubhumiSource Link
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്കിടെ പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായാണ് രേവന്ത് റെഡ്ഡി വീണ്ടും രംഗത്തെത്തിയത്. "ബൈ ബൈ പിണറായി" എന്ന മുദ്രാവാക്യം പ്രവർത്തകരെക്കൊണ്ട് വിളിപ്പിച്ച അദ്ദേഹം, പിണറായി വിജയൻ തിരുവനന്തപുരം മോദി ആണെന്നും പരിഹസിച്ചു. എൽഡിഎഫ് സർക്കാർ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമാണ് രേവന്ത് റെഡ്ഡി ഈ മുദ്രാവാക്യത്തിലൂടെ അർത്ഥമാക്കുന്നത്. To advertise here, പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ചതിന് പിന്നിൽ ഗൗരവകരമായ രാഷ്ട്രീയ ആരോപണങ്ങളാണ് രേവന്ത് റെഡ്ഡി ഉന്നയിക്കുന്നത്. കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പിൽ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഡീൽ ഉള്ളതുകൊണ്ടാണ് പിണറായി വിജയനെ താൻ മോദിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായുള്ള ഈ ബന്ധമാണ് തന്നെ പ്രകോപിപ്പിക്കുന്നതെന്നും, ഇതിനാലാണ് പിണറായി വിജയനോട് തനിക്ക് ഇത്രയധികം അമർഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലുടനീളം യുഡിഎഫ് പ്രചാരണത്തിനായി രേവന്ത് റെഡ്ഡി സജീവമായി രംഗത്തുണ്ട്. മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ പോരിന്റെ തുടക്കം ഒരു ഔദ്യോഗിക കത്തിലെ പരാമർശങ്ങളെ തുടർന്നായിരുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ, സിനിമയിലെ പ്രശസ്തമായ ഡയലോഗ് കടമെടുത്തുകൊണ്ട് "നീ പോ മോനെ വിജയ" എന്ന് രേവന്ത് റെഡ്ഡി എഴുതിയിരുന്നു. ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തിൽ പാലിക്കേണ്ട ഔദ്യോഗിക മര്യാദകൾ ലംഘിക്കപ്പെട്ടതായി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഇടപെടൽ ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ചേർന്നതാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ എന്നും പിണറായി വിജയൻ കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. രേവന്ത് റെഡ്ഡിയുടെ പ്രകോപനപരമായ പരാമർശങ്ങൾക്ക് അതേ ഭാഷയിൽ തന്നെയാണ് പിണറായി വിജയനും മറുപടി നൽകിയത്. "ഡാഷ് മോനെ രേവന്തേ, മറുപടി വരുന്നുണ്ട്" എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. Content Highlights: Telangana CM Revanth Reddy targets Pinarayi Vijayan in 2026 election campaign, labeling him 'Thiruvananthapuram Modi'. Published: 07 Apr 2026, 04:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ബൈ ബൈ പിണറായി, തിരുവനന്തപുരം മോദിയാണ് പിണറായി'; മുഖ്യമന്ത്… | Boolokam