'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി

'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി

പ ശ്ചിമ ബംഗാളിലെ ഷാർഗ്റാമിലെ പലഹാരക്കടയിൽ കയറി സ്‌നാക്‌സ് വാങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ റാലിക്കിടയിൽ നിന്ന് ലോക്കൽ സ്ട്രീറ്റ് ഭക്ഷണമായ ഝാൽമുരി പരീക്ഷിക്കാനായി പ്രധാനമന്ത്രി ഇറങ്ങി വരികയായിരുന്നു. To advertise here, ഞായറാഴ്ച പുരൂലിയ, ഷാർഗ്റാം, മെഡിനിപൂർ, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ അദ്ദേഹം തുടർച്ചയായി നാല് റാലികൾ അഭിസംബോധന ചെയ്തു. ഇതിനിടയിലാണ് ഒരു ചെറിയ കടയിൽ കയറി അദ്ദേഹം ഝാൽമുരി കഴിച്ചത്. ‘ഷാർഗ്റാമിലെ ഝാൽമുരി ഇടവേള!’ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ വീഡിയോ പങ്കുവെച്ചത്. 'തിരക്കേറിയ ഞായറാഴ്ച പശ്ചിമ ബംഗാളിൽ നാല് റാലികൾക്കിടെ ഷാർഗ്റാമിൽ വെച്ച് രുചികരമായ ഝാൽമുരി കഴിച്ചു,' എന്ന് കുറിച്ച് ചിത്രങ്ങളും പങ്കുവെച്ചു. പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോയിൽ കടക്കാരനോട് സ്‌നാക്‌സ് നൽകാൻ ആവശ്യപ്പെടുന്നതായി കാണാം. സ്‌നാക്‌സിന്റെ പണം നൽകാൻ തയ്യാറായപ്പോൾ, വില്പനക്കാരൻ ആദ്യം നിരസിച്ചു, പിന്നീട് മോദിയുടെ നിർബന്ധത്തെ തുടർന്ന് പണം സ്വീകരിച്ചു. ഝാൽമുരി വാങ്ങിയ ശേഷം അത് കഴിക്കുന്നതും അവിടെ കൂടിനിന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം.  സാധാരണയായി ഉള്ളി, പൊരി, കടല, കടുകെണ്ണ, മുളകുപൊടി, മല്ലിയില, നാരങ്ങാ നീര് എന്നിവയെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു പലഹാരമാണ് ഝാൽമുരി. Content Highlights: PM Modi visits a local street stall in Jhargram during his 2026 West Bengal election campaign., Viral social media moment featuring the Prime Minister trying local Jhalmuri., Highlights the Prime Minister's connection with local street vendors and regional culture., PM Modi insisted on paying the vendor for the snack during the break between rallies. Published: 19 Apr 2026, 08:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ… | Boolokam