കായംകുളം: മകനും കുടുംബവും വീട്ടിൽനിന്ന് ഇറക്കിവിട്ടതായി അമ്മയുടെ പരാതി. ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്. പവനനാഥനെതിരേയാണ് അമ്മ പുതുപ്പള്ളിതെക്ക് പവനപുരിയിൽ വിമലാമണി സി.പി.എം. ഏരിയ, ജില്ലാ കമ്മിറ്റികൾക്കു പരാതി നൽകിയത്. To advertise here, വീടും സ്ഥലവും തട്ടിയെടുത്ത് പട്ടിണിക്കിട്ടെന്നും മർദിച്ചെന്നും പരാതിയിലുണ്ട്. ഇതുസംബന്ധിച്ച് കായംകുളം പോലീസിൽ പരാതി നൽകിയിട്ട് കേസെടുത്തില്ലെന്നും അവർ ആരോപിച്ചു. ഭർത്താവ് സോമനാഥന്റെ മരണശേഷം മകൻ പവനനാഥനോടൊപ്പമാണ് വിമലാമണി താമസിച്ചിരുന്നത്. പവനനാഥനെക്കൂടാതെ ഇവർക്കു രണ്ടു പെൺമക്കളുമുണ്ട്. പവനനാഥന്റെ ബാധ്യതകൾ തീർക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കുമായി തന്റെയും ഭർത്താവ് സോമനാഥന്റെയും പേരിലുണ്ടായിരുന്ന 12 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി. അതേവർഷം ബാധ്യത തീർത്ത് സ്വത്തു തിരികെവാങ്ങി. എന്നാൽ, താനറിയാതെ പവനനാഥന്റെയും ഭാര്യയുടെയും പേരിലേക്കാണ് സ്വത്തെഴുതി വാങ്ങിയതെന്ന് വിമലാമണി ആരോപിച്ചു. വീട്ടിൽ താമസിക്കാനനുവദിക്കാതെ മകനും മരുമകളും ചേർന്ന് ഇറക്കിവിടുന്നത് പതിവായിരുന്നെന്നും പരാതിയിൽ പറയുന്നു. തന്നെ കാണാനെത്തിയ മകളെ മകനും കുടുംബവും ഉപദ്രവിച്ചതായും വിമലാമണി ആരോപിച്ചു. ശാരീരിക ഉപദ്രവത്തെത്തുടർന്ന് ഏപ്രിൽ അഞ്ചിന് മൂത്ത മകൾ അനിതകുമാരിയും 10-ന് വിമലാമണിയും കായംകുളം പോലീസിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും പറയുന്നു. പവനനാഥന്റെ രാഷ്ട്രീയസ്വാധീനംമൂലം തന്നെ കൂടെക്കൊണ്ടുപോയി താമസിപ്പിക്കണമെന്ന് മൂത്തമകൾ അനിതയോട് കായംകുളം പോലീസ് നിർദേശിച്ചെന്നും വിമലാമണി ആരോപിച്ചു. അടിസ്ഥാനരഹിതമെന്നു മകൻ അമ്മയെ ഇറക്കിവിട്ടിട്ടില്ലെന്നും കൂടെ താമസിക്കുന്നതിൽ എതിർപ്പില്ലെന്നും പവനനാഥൻ ‘മാതൃഭൂമി’യോടു പ്രതികരിച്ചു. അമ്മ സ്വന്തം ഇഷ്ടപ്രകാരമാണ് സഹോദരിക്കൊപ്പം താമസിക്കുന്നത്. ബാഹ്യപ്രേരണയാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും പവനനാഥൻ പറഞ്ഞു. Content Highlights: Vimalamani alleges her son, CPM leader S. Pavananathan, seized her property through fraud., The complainant claims she was evicted from her home and physically abused., Police inaction reported by the victim despite filing complaints in April 2026., The accused denies all allegations, citing external influence on his mother. Published: 17 Apr 2026, 07:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'മകൻ വീട്ടിൽനിന്ന് ഇറക്കിവിട്ടു', സി.പി.എം. ലോക്കൽ സെക്രട്ടറിക്കെതിരെ പരാതിയുമായി അമ്മ
M
MathrubhumiSource Link
23 days ago