'മധുരനെല്ലിക്ക' പ്രവർത്തനപുസ്തകം നൽകി

'മധുരനെല്ലിക്ക' പ്രവർത്തനപുസ്തകം നൽകി

ശ്രീകണ്ഠപുരം : നിടുവാലൂർ എ.യു.പി. സ്കൂളിലെ ഒന്ന് മുതൽ ആറുവരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് നൈപുണ്യ വികസന വിദ്യാഭ്യാസത്തിന്റെ ഭാഗമായി ‘മധുരനെല്ലിക്ക’ പ്രവർത്തനപുസ്തകം നൽകി. നിത്യജീവിതവുമായി ബന്ധപ്പെടുന്ന 30 പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പുസ്തകമാണിത്. മലയാളം, ഇംഗ്ലീഷ്, ശാസ്ത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുസ്തകത്തിലുണ്ട്. 'ആദ്യം മധുരിക്കും പിന്നേം മധുരിക്കും' എന്നാണ് പുസ്തകത്തിന്റെ ആപ്തവാക്യം. To advertise here, അവധിക്കാലത്ത് വിനോദത്തോടൊപ്പം നൈപുണ്യവികാസം കൂടി ഉറപ്പാക്കുന്നതിനായാണ് സ്കൂൾ ഇത്തരത്തിലൊരു പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നത്. മാനേജ്മെൻ്റ് സഹായത്തോടെ കുട്ടികൾക്ക് സൗജന്യമായാണ് ഈ പ്രവർത്തന പുസ്തകം നൽകുന്നത്. നിലവിൽ സ്കൂളിൽ പഠിക്കുന്നവർക്കും ഇനി പുതുതായി എത്തുന്നവർക്കും ‘മധുരനെല്ലിക്ക’യുടെ മധുരം കയ്പില്ലാതെ തന്നെ അറിയാമെന്ന് പദ്ധതിയുടെ കോഡിനേറ്റർ ബിജു നിടുവാലൂർ പറഞ്ഞു. മധുരനെല്ലിക്കയുടെ പ്രകാശനവും വിതരണോദ്ഘാടനവും പഞ്ചായത്തംഗം ഷൈലേഷ് ബാബു നിർവഹിച്ചു. Published: 17 Apr 2026, 04:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'മധുരനെല്ലിക്ക' പ്രവർത്തനപുസ്തകം നൽകി — Mathrubhumi | Boolo… | Boolokam