കോഴിക്കോട്: രാജിവെച്ചെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. വെള്ളിയാഴ്ചയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് രാജിവാർത്തകൾ തള്ളി അദ്ദേഹം രംഗത്തെത്തിയത്. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണുമെന്നും മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. To advertise here, നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നിജേഷ് രാജിക്കത്ത് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എലത്തൂർ സീറ്റിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും അന്തിമ പട്ടികയിൽ സീറ്റ് ലഭിക്കാത്തതും പിന്നീട് ബാലുശ്ശേരിയിൽ പ്രചാരണ ചുമതല നൽകിയെങ്കിലും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും ഏൽപ്പിക്കാതിരുന്നതുമാണ് രാജിക്ക് കാരണമായെന്നായിരുന്നു വാർത്തകളിലുണ്ടായിരുന്നത്. എന്നാൽ, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇത്തരം വാർത്തകൾ നിജേഷ് പൂർണമായും നിഷേധിച്ചു. സംഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള ചില നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കത്തയച്ചിരുന്നു. പരസ്യപ്പെടുത്തേണ്ട വിഷയങ്ങൾ അല്ലാതിരുന്നതു കൊണ്ടുതന്നെ മാധ്യമങ്ങൾക്ക് നൽകാനോ സാമൂഹികമാധ്യമങ്ങളിലൂടെയോ കത്തിന്റെ ഉള്ളടക്കം പുറത്തു പറയുകയോ ചെയ്തിരുന്നില്ല. വ്യക്തികളേക്കാൾ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നതു കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും എന്നിൽ നിന്ന് ഉണ്ടാവില്ല. നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും അസത്യവും അർദ്ധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു. സ്ഥാനമാനങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല പാർട്ടി എന്ന ഉത്തമബോധ്യമുള്ളത് കൊണ്ടു തന്നെ എന്റെ നിലപാടുകൾ ഇനിയും പാർട്ടിക്ക് അകത്ത് തന്നെ പറയാനും ചർച്ച ചെയ്യാനും കഴിയുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴുമുള്ള കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. വഴി തെറ്റിയോ രാഷ്ട്രീയ ഭാഗ്യേന്വേഷണത്തിന്റെ ഭാഗമായോ കോൺഗ്രസുകാരനായി മാറിയതല്ല ഞാൻ എന്നതു കൊണ്ടുതന്നെ എനിക്ക് കോൺഗ്രസ് പ്രസ്ഥാനത്തിനോടുള്ള ബന്ധം മുറിച്ചു മാറ്റാൻ കഴിയാത്തതാണ്.. തത്വശാസ്ത്രപരമാണ്... പക്ഷെ തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോവണം എന്ന നിലപാടിൻ മാറ്റവുമില്ല. മാറ്റമില്ലാത്ത കോൺഗ്രസ്സുകാരനായി നാളെയും ഇവിടെത്തന്നെ കാണും.. മരണം വരെ കോൺഗ്രസ്സ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ല.'' നിജേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. Content Highlights: Nijesh Aravind officially refuted claims of resigning from the Congress party., Clarified that internal letters sent to KPCC leadership were misrepresented by media., Reiterated lifelong commitment to Congress ideology., Emphasized the need for internal reforms while remaining within the party structure in 2026. Published: 17 Apr 2026, 02:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല'; രാജിവാർത്തകൾ തള്ളി നിജേഷ് അരവിന്ദ്
M
MathrubhumiSource Link
23 days ago