'മാറ്റം നല്ലത്'; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

'മാറ്റം നല്ലത്'; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ വിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

M
MathrubhumiSource Link
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ശിവഗിരി മഠം. വിധി ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസ പ്രഖ്യാപനമാണ്. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുകയാണ്. ഗുരുവിന്റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിർദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോഴുണ്ടാകുന്ന മാറ്റം നല്ലതാണ്. നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. To advertise here, കഴിഞ്ഞ കുറേനാളുകളായി എസ്എൻഡിപി യോഗം, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നിലപാടുകളാണ് കൈക്കൊള്ളുന്നത്. മാത്രമല്ല, എസ്എൻഡിപി യോഗത്തെ മറ്റുസമുദായങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകൾ എസ്എൻഡിപി ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതിനാൽ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. അതിന് പുറമേ യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന പ്രത്യേകിച്ച് ഈഴവ വിഭാഗങ്ങളിൽപ്പെടുന്ന ആൾക്കാർക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിഗണിക്കുമ്പോഴെല്ലാം ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് അവരെ പരിഗണിക്കുന്നത്. അത് ഇനി ഒഴിവാക്കണം. ജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് ഈഴവ വിഭാഗത്തിൽ നിന്നും വിശ്വകർമ്മ വിഭാഗത്തിൽ നിന്നടക്കം പരിഗണിക്കണമെന്നും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ശിവഗിരി മഠത്തിൽ സന്ദർശനം നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും നൽകിയിരുന്നു. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി നടപടിയെടുത്തത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. എസ്എൻഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റർചെയ്ത സംഘടനയാണ്. ഇതിലെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ(ഡയറക്ടേഴ്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ) അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തുടർച്ചയായ മൂന്നു വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതിക്ക് വീഴ്ചവരുത്തിയെന്നും ഇത് കമ്പനി ആക്ടിന്റെ ലംഘനമാണെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. Content Highlights: Sivagiri Mutt supports the High Court order against Vellappally Natesan., Criticism of SNDP's deviation from Sree Narayana Guru's principles. Published: 14 Mar 2026, 05:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'മാറ്റം നല്ലത്'; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ വിധി സ്വ… | Boolokam