'യു കാക്കി, ഐ കാക്കി, വീ ആർ കാക്കി'; മദ്യലഹരിയിൽ KSRTC ബസ് ഓടിക്കാൻ ശ്രമിച്ച് പോലീസുകാരൻ

'യു കാക്കി, ഐ കാക്കി, വീ ആർ കാക്കി'; മദ്യലഹരിയിൽ KSRTC ബസ് ഓടിക്കാൻ ശ്രമിച്ച് പോലീസുകാരൻ

M
MathrubhumiSource Link
Last Updated: 26 March 2026, 08:07 AM IST യാത്രക്കാര്‍ ബഹളം വെക്കുന്നതുകേട്ട് ഓടിയെത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പോലീസുകാരനെ തടയാന്‍ നോക്കിയെങ്കിലും ചീത്തവിളിച്ച് അവരെ ഓടിച്ചു. പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി പത്തനംതിട്ട: മദ്യപിച്ചുവന്ന് ബസിൽ കയറി മിനുട്ടുകൾ കഴിഞ്ഞിട്ടും വണ്ടി ഓടുന്ന മട്ടില്ല. അടിച്ചുവിടെടാ എന്ന് ഉറക്കെ പറഞ്ഞുനോക്കി. ആര് കേൾക്കാൻ. പോലീസുകാരന്, അപ്പോഴേക്കും കുടിച്ച സാധനത്തിന്റെ വീര്യം കൂടിക്കൂടി വന്നു. മദ്യലഹരിയിൽ അയാൾ വീണ്ടും പറഞ്ഞു. എനിക്ക് ജോലിക്ക് കയറണം. 'മൈ ഡ്യൂട്ടി ഈസ് ഫസ്റ്റ്'. പിന്നെ അയാൾ ഒന്നും ചിന്തിച്ചില്ല. പമ്പയ്ക്ക് കുതിയ്ക്കാൻ തീരുമാനിച്ചു. To advertise here, അയാൾ സ്റ്റിയറിങ്ങിനടുത്തേക്ക് 'ഇഴഞ്ഞ്'നീങ്ങി. കാൽ മണിക്കൂർ മുമ്പേ സ്റ്റാൻഡ് വിടാനുള്ള തയ്യാറെടുപ്പിൽ ബസ് സ്റ്റാർട്ട് ചെയ്തു. ഗിയറും മാറി. കുതിച്ചുചാടിയ ബസ്, പക്ഷേ, പിണങ്ങിയതുപോലെ അവിടെത്തന്നെ നിന്നു. യാത്രക്കാർ ബഹളം വെക്കുന്നതുകേട്ട് ഓടിയെത്തിയ കെ.എസ്.ആർ.ടി.സി. ജീവനക്കാർ പോലീസുകാരനെ തടയാൻ നോക്കിയെങ്കിലും ചീത്തവിളിച്ച് അവരെ ഓടിച്ചു. ബസിലുണ്ടായിരുന്ന മറ്റ് പോലീസുകാരാണ് ബലംപിടിച്ച് ഇയാളെ പിന്തിരിപ്പിച്ചത്. വിവരമറിഞ്ഞ് പത്തനംതിട്ട സ്റ്റേഷനിലെ പോലീസും സ്ഥലത്തെത്തി. അവരോട് അയാൾ ചെവിയിൽ പറഞ്ഞു. 'യു കാക്കി, ഐ കാക്കി, വീ ആർ കാക്കി'. എന്നുവെച്ചാൽ ഞാനും പോലീസുകാരനാണെന്ന്. ഇയാളെ അവർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പീന്നീട് ജാമ്യം നൽകി. അടൂർ എ.ആർ. ക്യാമ്പിലെ പോലീസുകാരൻ മനോജ് കുമാറാണ് ബുധനാഴ്ച പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ പരാക്രമം കാണിച്ചത്. പമ്പയ്ക്ക് ഡ്യൂട്ടിക്ക് പോകാൻ മദ്യലഹരിയിലെത്തിയ ഇയാൾ വൈകീട്ട് 6.50-ന് പുറപ്പെടേണ്ട ബസിൽ ആറരയോടെ കയറി ഇരിക്കുകയായിരുന്നു. അപ്പോൾത്തന്നെ വണ്ടി വിടണമെന്നായിരുന്നു ഡിമാൻഡ്. ഇത് നടക്കാതെ വന്നപ്പോഴാണ് ഓടിക്കാൻ ശ്രമിച്ചത്. Content Highlights: A police officer from Adoor AR camp attempted to drive a KSRTC bus while intoxicated., The incident occurred at the Pathanamthitta KSRTC bus stand., The officer claimed he was late for his duty at Pamba., He was eventually restrained by fellow officers and taken into custody. Published: 26 Mar 2026, 08:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'യു കാക്കി, ഐ കാക്കി, വീ ആർ കാക്കി'; മദ്യലഹരിയിൽ KSRTC ബസ്… | Boolokam