'യുഎസ് പ്രസിഡന്റ് മനക്കോട്ട കെട്ടുകയാണ്'; ട്രംപിന്‍റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

'യുഎസ് പ്രസിഡന്റ് മനക്കോട്ട കെട്ടുകയാണ്'; ട്രംപിന്‍റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള ഒരു കരാറിന് അടുത്തെത്തിയിട്ടുണ്ടെന്നും കരാർ പ്രകാരം അമേരിക്കയ്ക്ക് സൗജന്യമായി എണ്ണയും ഹോർമുസ് കടലിടുക്കിന്റെ സേവനവും നൽകുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാനിലെ സർക്കാർ മാധ്യമങ്ങൾ പരിഹസിച്ചു. യുഎസ് പ്രസിഡന്റ് മനക്കോട്ട കെട്ടുകയാണ് എന്നും ട്രംപിന്റെ ഒരു മാധ്യമ സംവാദത്തിന്റെ ക്ലിപ്പ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച് ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (IRIB) പരിഹാസം തുടർന്നു. To advertise here, ഒരു പേർഷ്യൻ പഴഞ്ചൊല്ലും ഐആർഐബി പങ്കുവെച്ചു, "The camel dreams of cottonseed, sometimes gulping it down, sometimes eating it grain by grain’’. സാധ്യമല്ലാത്ത ആഗ്രഹങ്ങളോ നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്ന ഒരാളെ വിവരിക്കാൻ ഈ പഴഞ്ചൊല്ല് പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇറാന്റെ മുൻ പരമോന്നതനേതാവ് അലി ഖമനേയി മുമ്പ് ട്രംപിനെ പരിഹസിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. യുഎസും ഇറാനും ഒരു സമാധാന കരാറിന് വളരെ അടുത്ത് എത്തിയതായും ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇറാനുമായുള്ള ചർച്ചകൾ നന്നായി പുരോഗമിക്കുകയാണെന്നും ഉടൻ ഒരു വഴിത്തിരിവ് ഉണ്ടാകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇത് സംഭവിച്ചാൽ, വളരെ വേഗം പ്രഖ്യാപിക്കപ്പെടും, അത് നമുക്ക് സൗജന്യ എണ്ണയും സൗജന്യ ഹോർമുസ് കടലിടുക്ക് സേവനവും നൽകും, എല്ലാം നന്നായിരിക്കും. നിങ്ങളുടെ എണ്ണവില അതിന് മുമ്പത്തേക്കാൾ താഴേക്ക് പോകുമെന്ന് ഞാൻ കരുതുന്നു." യുഎസ്-ഇറാൻ സമാധാനക്കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്റെ സൈനിക മേധാവി അസിം മുനീർ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവനകൾ വന്നത്. കഴിഞ്ഞയാഴ്ച നടന്ന ആദ്യ റൗണ്ട് ചർച്ചകളിൽ ഇറാനിയൻ പ്രതിനിധി സംഘത്തെ ഗാലിബഫാണ് നയിച്ചത്. Content Highlights: Iranian state media (IRIB) publicly ridiculed Donald Trump's claims of an impending oil and Hormuz Strait deal., Iran utilized a traditional Persian proverb to dismiss the US President's statements as unrealistic fantasies., Trump claimed in 2026 that Iran agreed to surrender enriched uranium in exchange for a peace deal., The diplomatic rhetoric follows high-level meetings between Pakistani military officials and Iranian leadership in Tehran. Published: 17 Apr 2026, 12:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'യുഎസ് പ്രസിഡന്റ് മനക്കോട്ട കെട്ടുകയാണ്'; ട്രംപിന്‍റെ അവകാശ… | Boolokam