തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള ചർച്ചകളെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി. ഫെയ്‌സ്ബുക്കിലൂടെയാണ് മണിയുടെ പരിഹാസം. മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ നിരവധി ആളുകൾ അവകാശവാദം ഉന്നയിക്കുന്നതിനെ ചൂണ്ടിക്കാട്ടി 'യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന' നയുണ്ടെന്നാണ് മണി ചിത്രത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. To advertise here, യുഡിഎഫിന് അധികാരം കിട്ടില്ലെന്നും മണി പോസ്റ്റിൽ പരോക്ഷമായി അവകാശപ്പെടുന്നുണ്ട്. 'മെയ് നാലു വരെ UDF ൽ കലഹം ഒഴിവാക്കാൻ ധാരണ' എന്ന് കുറിച്ച മണി മെയ് 4 ന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ലീഗ് കൊണ്ടുപോകാതെ ശ്രദ്ധിച്ചോളൂവെന്നും ഉപദേശിച്ചിട്ടുണ്ട്. Content Highlights: M.M. Mani Mocks Congress Over Chief Ministerial Aspirations Published: 22 Apr 2026, 09:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബെഞ്ചാക്കാൻ ആലോചന'; പരിഹസിച്ച് എംഎം മണി,’മെയ് 4ന് ശേഷം ശ്രദ്ധിക്കണം’
M
MathrubhumiSource Link
18 days ago