'യുദ്ധത്തിൽ പങ്കുചേരാൻ സമയമായി'; ഡീഗോ ഗാർഷ്യ ചൂണ്ടിക്കാട്ടി യൂറോപ്യൻ രാജ്യങ്ങളെ ക്ഷണിച്ച് നെതന്യാഹു

'യുദ്ധത്തിൽ പങ്കുചേരാൻ സമയമായി'; ഡീഗോ ഗാർഷ്യ ചൂണ്ടിക്കാട്ടി യൂറോപ്യൻ രാജ്യങ്ങളെ ക്ഷണിച്ച് നെതന്യാഹു

M
MathrubhumiSource Link
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങളോട് അഭ്യർഥിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപായ ഡീഗോ ഗാർഷ്യയിലുള്ള ബ്രിട്ടീഷ്-യുഎസ്. സംയുക്ത സേനാതാവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ അഭ്യർഥന. ഇറാന്റെ മിസൈൽ ആക്രമണമുണ്ടായ ഇസ്രയേലിലെ ആരദ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്  പ്രതികരിക്കുകയായിരുന്നു നെതന്യാഹു. To advertise here, 'അവർ ഡീഗോ ഗാർഷ്യയിലേക്ക് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ തൊടുത്തു. 4000 കിലോമീറ്റർ അപ്പുറമാണത്. ഞാൻ എപ്പോഴും മുന്നറിയിപ്പ് നൽകുന്നതാണ്. അവർക്ക് ഇപ്പോൾ യൂറോപ്പിന്റെ ഉള്ളിലേക്ക് എത്താനുള്ള കഴിവുണ്ട്'-ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. 'അവർ എല്ലാവരെയും ലക്ഷ്യമിടുകയാണ്. കൂടാതെ, സമുദ്ര അന്താരാഷ്ട്ര പാത, ഊർജ പാത എന്നിവ തടയുകയും ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു. ബാക്കിയുള്ള രാജ്യങ്ങളിലെ നേതാക്കൾ ഒന്നിച്ചുചേരേണ്ട സമയമാണിതെന്നും നെതന്യാഹു പറഞ്ഞു. ഇറാനെതിരായ നീക്കത്തിൽ ചില രാജ്യങ്ങൾ പങ്കുചേരാൻ തയ്യാറെടുക്കുന്നുണ്ടെന്ന് പറഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി, പക്ഷേ, അതിനെ കുറിച്ച് കൂടുതൽ സംസാരിച്ചില്ല. ഇനിയും കൂടുതൽ രാജ്യങ്ങൾ ഇതിൽ പങ്കുചേരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ രാജ്യങ്ങളോടും നാറ്റോ സഖ്യരാജ്യങ്ങളോടും യുദ്ധത്തിൽ പങ്കുചേരാൻ ആവശ്യപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ചൈനയുടെ അടക്കം സഹായം ട്രംപ് തേടിയിരുന്നു. ഇറാനിൽ നിന്ന് 4000 കിലോമീറ്റർ അകലെയാണ് ഡീഗോ ഗാർഷ്യ. മിസൈൽ ദൂരപരിധി 2000 കിലോമീറ്ററായി പരിമിതപ്പെടുത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നെങ്കിലും അതിലേറെ ശേഷിയുള്ള മിസൈലുകൾ അവരുടെ പക്കലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡീഗോ ഗാർഷ്യയിലെ താവളം യു.എസിന്റെ മേൽനോട്ടത്തിലാണ്. ആഫ്രിക്ക, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ബ്രിട്ടീഷ്, യു.എസ്. സൈനികനടപടികൾ ഏകോപിപ്പിക്കുന്നത് ഇവിടെ നിന്നാണ്. Content Highlights: Netanyahu highlights Iran's capability to strike targets 4,000km away., Concerns over threats to international maritime and energy shipping lanes., Call for global coalition against Iranian military aggression Published: 22 Mar 2026, 06:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'യുദ്ധത്തിൽ പങ്കുചേരാൻ സമയമായി'; ഡീഗോ ഗാർഷ്യ ചൂണ്ടിക്കാട്ടി… | Boolokam