'രണ്ടുമാസം മുൻപ് സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുത്'; ഉത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം

'രണ്ടുമാസം മുൻപ് സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുത്'; ഉത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം

കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം. കുണ്ടറ സ്വദേശിയായ അജോയ് അശോകനാണ് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആളുകളെ ആക്രമിക്കുകയുംചെയ്തത്. കുണ്ടറയിലെ ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിൽ കഴിഞ്ഞിദിവസം നടന്ന ഉത്സവത്തിനിടെ രാത്രിയായിരുന്നു സംഭവം. To advertise here, അജോയ് അശോകന്റെ സഹോദരൻ രണ്ടു മാസം മുമ്പ് ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ പലതവണ ഭരണസമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേകാര്യം ആവശ്യപ്പെട്ട് ഭരണസമിതി കമ്മിറ്റി കൂടുന്ന സമയത്ത് ഓഫീസിലെത്തി ഇയാൾ ബഹളംവെക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതിനെതിരെ ഭാരവാഹികൾ നേരത്തെ തന്നെ പോലീസിൽ പരാതിയും നൽകി. നാട്ടിലെ വിവിധ കുടുംബങ്ങൾ ചേർന്ന് നടത്തുന്ന ഉത്സവമായതിനാൽ മുടക്കം കൂടാതെ ഉത്സവം നടത്താനായിരുന്നു ഭരണസമിതിയുടെ തീരുമാനം. ഇതിൽ പ്രകോപിതനായാണ് അജോയ് ഉത്സവം നടക്കുന്നതിനിടെ സുഹൃത്തിനൊപ്പമെത്തി അക്രമം നടത്തിയത്. ആദ്യം വടിവാൾ വീശി ആൾക്കാരെ ഭീഷണിപ്പെടുത്തിയ ഇയാൾ പിന്നീട് അക്രമം അഴിച്ചുവിട്ടു. ഇത് തടയാൻ ശ്രമിച്ച മൂന്നുപേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഭരണസമിതി വീണ്ടും പരാതി നൽകിയിട്ടുണ്ട്. കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Content Highlights: Ajoy Ashokan attacked attendees at Naliyode Ambippoyka Devi Temple with a sword., The motive stems from a personal dispute regarding the festival being held after his brother's death., Three people were injured in the incident and are currently receiving medical care., Kundara Police have registered a case and initiated a formal investigation in 2026. Published: 19 Apr 2026, 12:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'രണ്ടുമാസം മുൻപ് സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുത്'; ഉത്സ… | Boolokam