ടെക്‌നോളജി ഡെസ്‌ക് Last Updated: 25 March 2026, 04:28 PM IST ദേശീയ സുരക്ഷാ അധികാരങ്ങള്‍ പ്രയോഗിച്ച് എഐ കമ്പനികളെ നിയന്ത്രിക്കുന്നതില്‍ യു.എസ് സര്‍ക്കാരിന് എത്രത്തോളം മുന്നോട്ട് പോകാം എന്നകാര്യത്തില്‍ ഈ കേസിന്റെ വിധി നിര്‍ണായകമാകും. 1. പ്രതീകാത്മകചിത്രം 2. ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി | Photo -AP, AFP എഐ (നിർമിതബുദ്ധി) കമ്പനിയായ ആന്ത്രോപിക്കിനെതിരായ പെന്റഗണിന്റെ നടപടിയെ വിമർശിച്ച് സാൻ ഫ്രാൻസിസ്‌കോയിലെ ഫെഡറൽ കോടതി. ആന്ത്രോപിക്കിനെ ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നത് സുരക്ഷ മുൻനിർത്തിയുള്ള നടപടി എന്നതിനെക്കാൾ കമ്പനിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കുന്നതായി കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജി റീത്ത ലിൻ പറഞ്ഞു. To advertise here, ആന്ത്രോപിക്കിനെ സപ്ലൈ ചെയിൻ റിസ്‌ക് എന്ന് മുദ്രകുത്തിയ നടപടിയേയും കോടതി വിമർശിച്ചു. 'വിതരണ ശൃംഖലയിലെ അപകടസാധ്യത' എന്ന വിശേഷണം റഷ്യയോ ചൈനയോ പോലുള്ള ശത്രുരാജ്യങ്ങളിലെ കമ്പനികൾക്ക് മാത്രം നൽകുന്നതാണെന്നും ആ വിശേഷണം അമേരിക്കയിലെ കമ്പനികൾക്ക് നൽകാറില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. യു.എസ് സൈന്യം ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂൾ ഉപയോഗിക്കുന്നത് നിർത്തലാക്കിക്കൊണ്ട് നടപടികൾ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ കമ്പനിയെ ശിക്ഷിക്കാൻ അമേരിക്കൻ യുദ്ധകാര്യവകുപ്പ് തീരുമാനിച്ചതിനാലാണ് നടപടികൾ അതിനപ്പുറത്തേക്ക് നീങ്ങിയതെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. പെന്റഗണിന്റെ നടപടി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഔദ്യോഗികമായി ആന്ത്രോപിക്കിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ എഐ കമ്പനി കോടതിയെ സമീപിച്ചത്. ഒരു യുഎസ് കമ്പനിയെ ആ രാജ്യംതന്നെ 'വിതരണ ശൃംഖലയിലെ അപകടസാധ്യത' എന്ന് മുദ്രകുത്തുന്നത് ആദ്യമായാണ്. ഈ ലേബൽ കമ്പനിക്ക് സർക്കാർ കരാറുകൾ ലഭിക്കുന്നതിന് തടസമുണ്ടാക്കുകയും കമ്പനിയുടെ എഐ സാങ്കേതികവിദ്യയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ്. യുദ്ധത്തിലെ എഐ ഉപയോഗത്തെക്കുറിച്ച് ലോകമെങ്ങും വ്യാപക ചർച്ച നടക്കുന്നതിനിടെയാണ് പെന്റഗണും ആന്ത്രോപിക്കും തമ്മിലുള്ള കേസ് കോടതി പരിഗണിക്കുന്നത്. ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന പെന്റഗണിന്റെ ആവശ്യം ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി നിരസിച്ചിരുന്നു. എഐ ടൂളുകൾ അമേരിക്കക്കാരെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നതും സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യസവും അംഗീകരിക്കാനാകില്ലെന്നും കമ്പനി പെന്റഗണിനെ അറിയിച്ചിരുന്നു. പിന്നാലെ ആന്ത്രോപിക്കിനെതിരെ പെന്റഗൺ കടുത്ത നടപടികൾ സ്വീകരിച്ചു. എല്ലാ ഫെഡറൽ ഏജൻസികളും ആറ് മാസത്തിനുള്ളിൽ ആന്ത്രോപിക് ഉപയോഗം നിർത്തണമെന്ന് ട്രംപ് നേരിട്ട് നിർദേശം നൽകി. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. വെബ്‌സൈറ്റ് രൂപകൽപ്പന പോലെയുള്ള ചെറിയ കാര്യങ്ങൾക്ക് ക്ലോഡ് ഉപയോഗിക്കാൻ സാധ്യതയുള്ള ഏജൻസികൾക്ക് പോലും ഈ ഉത്തരവ് ബാധകമാകുമെന്ന് ജഡ്ജി ലിൻ ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ വ്യാപ്തി വളരെ വലുതാണെന്ന് അവർ അഭിപ്രായപ്പെട്ടു. ആന്ത്രോപിക്കിനെതിരായ നിരോധനം പിൻവലിക്കണോ എന്നത് അടക്കമുള്ള കാര്യങ്ങൾ കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജി ലിൻ പരിഗണിക്കും. ദേശീയ സുരക്ഷാ അധികാരങ്ങൾ പ്രയോഗിച്ച് എഐ കമ്പനികളെ നിയന്ത്രിക്കുന്നതിൽ യു.എസ് സർക്കാരിന് എത്രത്തോളം മുന്നോട്ട് പോകാം എന്നകാര്യത്തിൽ ഈ കേസിന്റെ വിധി നിർണായകമാകും. Content Highlights: Judge Rita Lin questions the legitimacy of labeling Anthropic a national security threat., The designation prevents Anthropic from securing government contracts., Anthropic CEO Dario Amodei refused Pentagon demands for unfettered model access., The case challenges the scope of executive orders regarding AI vendors., The court ruling could establish a legal precedent for government-AI relations. Published: 25 Mar 2026, 04:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'രാജ്യസുരക്ഷയ്‌ക്കോ AI കമ്പനിയെ തകർക്കാനോ?'; ആന്ത്രോപിക്കിനെതിരായ നടപടിയിൽ US കോടതി
M
MathrubhumiSource Link
about 2 months ago