പ ഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇൻസ്റ്റാഗ്രാമിലാണ് അദ്ദേഹം കുറിപ്പ് ഷെയർ ചെയ്തത്. പഹൽഗാം ആക്രമണം. ഒരു വർഷം. ഒരിക്കലും മറക്കരുത്. ഒരിക്കലും ക്ഷമിക്കരുത് എന്ന് അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. To advertise here, ഈ ഓർമദിനം ഓർമപ്പെടുത്തൽ മാത്രമല്ലെന്നും ഒരു ആശയത്തിനും ഒരു വിശ്വാസത്തിനും നിരപരാധികളുടെ ജീവനെടുക്കുന്നതിനെ ന്യായീകരിക്കാൻ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. നടന്നത് ഒരു അക്രമമാണ്. അതിൽ 26 ജീവനുകൾ നഷ്ടപ്പെട്ടു. 26 വിധവകൾ, 26 കുടുംബങ്ങൾ തകർന്നു. എന്നാൽ നാശനഷ്ടം അതിലും ആഴമേറിയതാണ്. ലക്ഷക്കണക്കിന് പ്രതീക്ഷകൾ നശിച്ചു, ഒരു രാഷ്ട്രത്തിന് മുറിവേറ്റു, മനുഷ്യത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു, വിവേക് അഗ്‌നിഹോത്രി കുറിപ്പിൽ തന്റെ രോഷവും പ്രകടമാക്കിയിരുന്നു. പങ്കുവെച്ച കുറിപ്പ്; “പഹൽഗാം ആക്രമണം: ഒരു കുറിപ്പ് ഏപ്രിൽ 22. ഒരു വർഷം കടന്നുപോയി. പക്ഷേ ചില ദിവസങ്ങൾ മുന്നോട്ട് പോകുന്നില്ല. അവ തകർന്നയിടത്ത് തന്നെ നിൽക്കുന്നു. പഹൽഗാമിൽ നമുക്ക് നഷ്ടപ്പെട്ടവരെക്കുറിച്ച് ഞാൻ ഓർമിച്ചുകൊണ്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ് ആറു ദിവസമായ, ജീവിതത്തിന്റെ തുടക്കമാകേണ്ടിയിരുന്ന ഒരു ഹണിമൂണിന് പോയ യുവ നാവിക ഉദ്യോഗസ്ഥൻ, വിദ്വേഷത്തിന് നിങ്ങളുടെ പേര് ചോദിക്കാതെ ജീവനെടുക്കാൻ വരുമെന്ന് അറിയാതെ ഹൃദയത്തിൽ വിശ്വാസവുമായി വന്ന ഒരാൾ, കുറച്ച് ദിവസത്തേക്ക് വീട് വിട്ട് പോയി തിരികെ എത്താനാകാതിരുന്ന കാൺപൂരിൽ നിന്നുള്ള ഒരു യുവാവ്, വ്യത്യസ്ത ഭവനങ്ങൾ. വ്യത്യസ്ത സ്വപ്നങ്ങൾ. ഒരു അക്രമം. 26 ജീവനുകൾ നഷ്ടപ്പെട്ടു. 26 വിധവകൾ. 26 കുടുംബങ്ങൾ തകർന്നു. എന്നാൽ നാശനഷ്ടം അതിലും ആഴമേറിയതാണ്. ലക്ഷക്കണക്കിന് പ്രതീക്ഷകൾ നശിച്ചു, ഒരു രാഷ്ട്രത്തിന് മുറിവേറ്റു, മനുഷ്യത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഭീകരവാദം ആളുകളെ കൊല്ലുക മാത്രമല്ല ചെയ്യുന്നത്. അത് ജീവിതങ്ങളെ പാതിവഴിയിൽ നിർത്തുന്നു. പൂർത്തിയാകാത്ത സംഭാഷണങ്ങൾ, ജീവിക്കാത്ത വർഷങ്ങൾ, നിശബ്ദതയിൽ എങ്ങനെ ജീവിക്കണമെന്ന് പഠിക്കേണ്ടി വരുന്ന കുടുംബങ്ങളെ അത് അവശേഷിപ്പിക്കുന്നു. ഇന്ന് ഓർമപ്പെടുത്തൽ മാത്രമല്ല. ഒരു ആശയത്തിനും, ഒരു വിശ്വാസത്തിനും നിരപരാധികളുടെ ജീവനെടുക്കുന്നതിനെ ന്യായീകരിക്കാൻ ഒരിക്കലും കഴിയില്ല എന്ന അചഞ്ചലമായ നിശ്ചയദാർഢ്യത്തെക്കുറിച്ചാണ്, ഈ ദിനം ഓർമിപ്പിക്കുന്നത്. അവരെ നാം സ്മരിക്കുന്നു. നാം അവർക്ക് അന്തസ്സ് നൽകണം. ഇതിനെ സാധാരണവൽക്കരിക്കാൻ വിസമ്മതിക്കുന്ന ഒരു ലോകം നാം അവർക്ക് നൽകണം.” ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. എഴുതിയ 'ഓപ്പറേഷൻ സിന്ദൂർ: ദ അൺടോൾഡ് സ്റ്റോറി ഓഫ് ഇന്ത്യസ് ഡീപ് സ്‌ട്രൈക്‌സ് ഇൻസൈഡ് പാകിസ്താൻ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി 'ഓപ്പറേഷൻ സിന്ദൂർ' എന്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിവേക് അഗ്‌നിഹോത്രി. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. Content Highlights: Vivek Agnihotri marks the first anniversary of the Pahalgam terror attack., The attack claimed 26 lives, leaving families devastated., Agnihotri emphasizes that no ideology justifies taking innocent lives., Filmmaker is currently working on the upcoming film 'Operation Sindoor'. Published: 23 Apr 2026, 03:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'രാഷ്ട്രത്തിന് മുറിവേറ്റു, മനുഷ്യത്വം ചോദ്യം ചെയ്യപ്പെട്ടു'; വൈകാരിക കുറിപ്പുമായി വിവേക് അഗ്നിഹോത്രി
M
MathrubhumiSource Link
17 days ago