Entertainment Desk Last Updated: 23 March 2026, 12:44 PM IST ഒന്നാം ഭാഗം മറക്കാന്‍ കഴിയാത്ത ചിത്രമായിരുന്നെങ്കില്‍ രണ്ടാം ഭാഗം അതിനേക്കാള്‍ ഗംഭീരമാണെന്നും കാജൽ അഭിപ്രായപ്പെട്ടു കാജൽ അഗർവാൾ, ധുരന്ധർ: ദി റിവഞ്ച് പോസ്റ്റർ | Photos: Facebook ബോ ക്‌സ് ഓഫീസ് റെക്കോഡുകൾ ഭേദിച്ചുകൊണ്ട് തീയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ധുരന്ധർ: ദി റിവഞ്ച്. ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ് നായകനായി എത്തിയ ചിത്രം ഇതിനകം ഒട്ടേറെ സെലിബ്രിറ്റികൾ കാണുകയും റിവ്യൂ പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴിതാ, തെന്നിന്ത്യൻ താരം കാജൽ അഗർവാൾ ധുരന്ധർ 2-നെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. To advertise here, നമ്മുടെ കാലഘട്ടത്തിലെ ഇതിഹാസതാരമാണ് രൺവീർ സിങ് എന്ന് കാജൽ പറഞ്ഞു. രൺവീറിന്റെ അഭിനിവേശം ഓരോ ഫ്രെയിമിലും കാണാം. ജസ്‌കിരാതും ഹംസയും ഒരുപാട് കാലം നമുക്കൊപ്പമുണ്ടാകും. ചിത്രത്തിലെ മാധവന്റെ പ്രകടനത്തേയും കാജൽ പുകഴ്ത്തി. ക്ലൈമാക്‌സിൽ ആഴത്തിലുള്ള രാജ്യസ്‌നേഹമാണ് മാധവന്റെ കഥാപാത്രം ഇളക്കിവിട്ടതെന്ന് അവർ പറഞ്ഞു. ആദിത്യ ധർ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച സിനിമയാണിത്. ധുരന്ധർ ഒന്നാം ഭാഗം മറക്കാൻ കഴിയാത്ത ചിത്രമായിരുന്നെങ്കിൽ രണ്ടാം ഭാഗം അതിനേക്കാൾ ഗംഭീരമാണ്. ചിത്രത്തിൽ യാമി ഗൗതമിനെ കണ്ടതിൽ അതിയായ സന്തോഷം തോന്നി. സാറാ അർജുൻ, യാലിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആകർഷകമായി തോന്നിയെന്നും കാജൽ അഭിപ്രായപ്പെട്ടു. സംഗീതസംവിധാനം നിർവഹിച്ച ശാശ്വത് സച്ച്‌ദേവിനും കാജലിന്റെ അഭിനന്ദനം ലഭിച്ചു. ശാശ്വതിന്റെ സംഗീതം സിനിമയെ പിന്തുണയ്ക്കുകയല്ല, മറിച്ച് അതിനുള്ളിൽ ജീവിക്കുകയായിരുന്നു. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിച്ച കാജൽ ഈ സിനിമ സമ്മാനിച്ചതിന് ജിയോ സ്റ്റുഡിയോസിന് പ്രത്യേകം നന്ദി പറഞ്ഞു. എക്‌സിലാണ് കാജൽ അഗർവാൾ റിവ്യൂ പോസ്റ്റ് ചെയ്തത്. Content Highlights: South Indian star Kajal Aggarwal took to X (formerly Twitter) to share her glowing review of Aditya Dhar’s latest blockbuster, Dhurandhar: The Revenge. Calling Ranveer Singh a "legend of our times," she praised the cast's performances, especially R. Madhavan's portrayal of a patriot. Kajal also highlighted the contributions of Yami Gautam, Sara Arjun, and composer Shashwat Sachdev, thanking Jio Studios for bringing this cinematic experience to life. Published: 23 Mar 2026, 12:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'രൺവീർ നമ്മുടെ കാലഘട്ടത്തിലെ ഇതിഹാസതാരം'; ധുരന്ധർ 2 റിവ്യൂവുമായി കാജൽ അഗർവാൾ
M
MathrubhumiSource Link
about 2 months ago