'റെയിൽവേ സ്‌റ്റേഷനിലാണ് ഞങ്ങൾ കണ്ടുമുട്ടാറ്'; ലണ്ടനിലെ ജീവിതത്തെ കുറിച്ച് ഇന്ത്യൻ ദമ്പതിമാർ | വീഡിയോ

'റെയിൽവേ സ്‌റ്റേഷനിലാണ് ഞങ്ങൾ കണ്ടുമുട്ടാറ്'; ലണ്ടനിലെ ജീവിതത്തെ കുറിച്ച് ഇന്ത്യൻ ദമ്പതിമാർ | വീഡിയോ

M
MathrubhumiSource Link
Lifestyle Desk Last Updated: 17 March 2026, 10:21 PM IST ഒന്നിച്ച് വീട്ടിലിരുന്ന് പത്ത് മിനിറ്റ് പോലും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു സെബാ സെയ്ഫിയും ഭർത്താവും | Photos: instagram.com/zebasaifi_in_london ജോ ലിക്കായും പഠനത്തിനായും ഒട്ടേറെ പേർ ഇന്ത്യയിൽ നിന്ന് കുടിയേറുന്ന രാജ്യമാണ് യുകെ. ലണ്ടൻ ഏതാണ്ട് മിനി ഇന്ത്യയാണ് എന്ന അവസ്ഥയാണ് ഇപ്പോഴെന്നാണ് പലരും തമാശയായി പറയുന്നത്. എന്നാൽ പുറമെ കാണുന്ന പളപളപ്പല്ല ലണ്ടനിലെ ജീവിതയാഥാർഥ്യം എന്ന് പറയുകയാണ് ഈ ഇന്ത്യൻ ദമ്പതിമാർ. To advertise here, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സെബാ സെയ്ഫി എന്ന യുവതിയും ഭർത്താവും ഇക്കാര്യം പറഞ്ഞത്. 2025 ജൂലായിലാണ് ഇവർ യുകെയിലേക്ക് കുടിയേറിയത്. 'യുകെയിലെ റീൽ ലൈഫും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം' എന്നാണ് ഇവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇരുവരും വീഡിയോ ചിത്രീകരിച്ചത്. പകൽ ഷിഫ്റ്റിലുള്ള ജോലിക്കായി താൻ പോകുകയാണ് എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഇതേസമയം തന്നെയാണ് തന്റെ ഭർത്താവ് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരികെ വരുന്നതെന്നും സെബ പറയുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് തങ്ങൾ കണ്ടുമുട്ടുന്നതെന്ന് ഇവർ പറയുന്നു. ഇത് തങ്ങളുടെ വ്യക്തിപരമായ സമയത്തെ ബാധിക്കുന്നു. ഒന്നിച്ച് വീട്ടിലിരുന്ന് പത്ത് മിനിറ്റ് പോലും സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. ഉടൻ തന്നെ ജോലി മാറൂ എന്ന ഉപദേശമാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. കഠിനാധ്വാനം ചെയ്താൽ പ്രതിഫലം ലഭിക്കും എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. അതേസമയം ഇന്ത്യയിലേക്ക് തിരികെവന്ന് സമാധാനമായി ജീവിക്കൂ എന്ന ഉപദേശം കമന്റായി എഴുതിയവരും കൂട്ടത്തിലുണ്ട്.  Content Highlights: Seba Saifi, an Indian woman living in London, has gone viral for highlighting the grueling work-life balance in the UK. In a moving video, she explains how she and her husband only manage to meet briefly at a railway station as they swap day and night shifts, leaving them with no personal time together at home. Published: 17 Mar 2026, 10:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'റെയിൽവേ സ്‌റ്റേഷനിലാണ് ഞങ്ങൾ കണ്ടുമുട്ടാറ്'; ലണ്ടനിലെ ജീവി… | Boolokam