ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ, രാസവളങ്ങൾ തുടങ്ങയിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തുവെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. To advertise here, ‘ഊർജകേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണത്തെ എതിർക്കുന്നു. ഹോർമൂസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല. എത്രയുംവേഗം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചു’, മോദി പറഞ്ഞു. സമാധാനത്തിനുവേണ്ടി ആഹ്വാനംചെയ്ത അദ്ദേഹം, യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്നും പറഞ്ഞു. ‘ഗൾഫ് രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇറാനുമായും ഇസ്രായേലുമായും യുഎസുമായും ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര ചർച്ചയിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഹോർമുസ് തുറക്കുന്നതിനെ സംബന്ധിച്ചും അവരുമായി സംസാരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയായ ഹോർമുസ് പോലുള്ളയിടങ്ങളിൽകൂടി കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല’, മോദി പറഞ്ഞു. സംഘർഷബാധിത പ്രദേശങ്ങളിൽനിന്ന് 3.75 ലക്ഷം ഇന്ത്യക്കാർ സുരക്ഷിതരായി തിരിച്ചെത്തിച്ചെന്നും മോദി പറഞ്ഞു. ഇറാനിൽനിന്ന് ആയിരംപേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ഇതിൽ 700-ഓളം പേർ മെഡിക്കൽ വിദ്യാർഥികളാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയിൽ അതാത് രാജ്യങ്ങളിൽനിന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും മോദി പറഞ്ഞു. സംഘർഷത്തിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവർരുടെ കുടുംബാംഗങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രാമുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമൂസ് കടലിടുക്കിൽകൂടി ഇന്ത്യയിലേക്കുള്ള എൽപിജി ടാങ്കറുകൾ കടന്നുവന്നുവെന്നും പ്രതിസന്ധി നേരിടാൻ ആഭ്യന്തര എൽപിജി ഉത്പാദനം ഇന്ത്യ വർധിപ്പിച്ചെന്നും മോദി പറഞ്ഞു. Content Highlights: Impact of Middle East tensions on Indian fuel and fertilizer supply, Commitment to the safety of Indian citizens in the Gulf region, Opposition to attacks on energy hubs and the closure of the Hormuz Strait, Successful evacuation of 3.75 lakh Indians from conflict zones, Diplomatic efforts to restore peace in the region Published: 24 Mar 2026, 03:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ലക്ഷ്യം സമാധാനം, ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല'; രാജ്യതലവന്മാരുമായി സംസാരിച്ചെന്ന് മോദി
M
MathrubhumiSource Link
about 2 months ago