ല ണ്ടനിലെ പൊതുഗതാഗതത്തിലെ ശുചിത്വമില്ലായ്മ ചൂണ്ടിക്കാട്ടി യുവതി പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. മെഹർമ എന്ന ഇൻസ്റ്റഗ്രാം വ്‌ളോഗറാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ഇതുപോലൊരു ലണ്ടനെ നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. To advertise here, ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്രെയ്‌നുകളിലെ മോശം അവസ്ഥയാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്. ട്രെയ്ൻ കാത്തിരിക്കുന്നതിനിടയിൽ ഒരാൾ ട്രാക്കിൽ മൂത്രമൊഴിക്കുന്നതും മൂക്ക് പൊത്തി ആളുകൾ യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം. ഒരാൾ ട്രെയ്‌നിലെ സീറ്റിൽ വരെ മൂത്രമൊഴിക്കുന്നത് വരെ വീഡിയോയിലുണ്ട്. അമ്മയോടൊപ്പമാണ് യുവതി അണ്ടർഗ്രൗണ്ട് ട്രെയിനിൽ യാത്ര നടത്തിയത്. സിനിമയിൽ കാണുന്നതുപോലെ മനഹോരമാണ് ലണ്ടൻ എന്നാണ് അമ്മ പഠിപ്പിച്ചിരുന്നതെന്നും അണ്ടർഗ്രൗണ്ട് ട്രെയിനിലൂടെ യാത്ര ചെയ്തപ്പോൾ അമ്മയുടെ ആ ധാരണയെല്ലാം മാറിയെന്നും യുവതി വീഡിയോയിൽ കുറിച്ചു. ലണ്ടനിലേക്ക് താമസം മാറണമെന്ന് പറയുന്ന ആളുകളെ ഈ വീഡിയോ കാണിക്കണമെന്നും ലണ്ടനിൽ ഇനി ലണ്ടന്റേതായി ഒന്നും ബാക്കിയില്ലെന്നും യുവതി കുറിച്ചിട്ടുണ്ട്. ഇന്ത്യയിലും പാകിസ്താനിലുമുള്ളവർ ലണ്ടൻ ജീവിതത്തെ മനോഹരമായിട്ടാണ് കാണുന്നത്. എന്നാൽ കാര്യങ്ങൾ അത്ര മനോഹരമല്ലെന്നും യുവതി അവകാശപ്പെടുന്നു. ഇൻസ്റ്റഗ്രാം റീലുകളിൽ കാണുന്നതുപോലെയല്ല ലണ്ടൻ എന്നും അവർ വാദിക്കുന്നു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരണവുമായെത്തിയത്. ഒരു ലണ്ടൻ നിവാസി എന്ന നിലയിൽ ഇത് ശരിവെക്കുന്നു എന്നായിരുന്നു ഒരു കമന്റ്. മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളുടെ കുടിയേറ്റത്തിന്റെ ബാക്കിയാണ് ഇതെന്നായിരുന്നു ഒരാൾ കുറിച്ചത്. ഈ വീഡിയോയിൽ കാണിക്കുന്നത് പോലെയല്ല യഥാർഥ നഗരമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. Content Highlights: YouTuber Meharma sparks social media backlash after criticizing London's cleanliness, The video highlights unpleasant conditions in public spaces and the London Tube, The creator challenges the idealized perception of London held by many South Asians. Published: 17 Mar 2026, 09:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ലണ്ടനിൽ ഇനി ലണ്ടന്റേതായി ഒന്നും ബാക്കിയില്ല'; സീറ്റിൽ വരെ മൂത്രം, മൂക്കുപൊത്തി യാത്രക്കാർ
M
MathrubhumiSource Link
about 2 months ago