'വാ വാ ജനനായകനേ'; നിവിൻ പോളിയുടെ സ്റ്റൈലിഷ് ലുക്ക്, 'പ്രതിച്ഛായ'യിലെ ഗാനം പുറത്ത്

'വാ വാ ജനനായകനേ'; നിവിൻ പോളിയുടെ സ്റ്റൈലിഷ് ലുക്ക്, 'പ്രതിച്ഛായ'യിലെ ഗാനം പുറത്ത്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 24 March 2026, 05:49 PM IST രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. പ്രതിച്ഛായ എന്ന ചിത്രത്തിൽ നിവിൻ പോളി | സ്ക്രീൻ​ഗ്രാബ് തി രഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെ റീലുകളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് സിനിമ ഗാനങ്ങളാണ്. ഇനി അത്തരം റീലുകൾ ഭരിക്കാൻ കഴിയുന്ന ഒരു പാട്ടുമായി നിവിൻ പോളി നായകനാകുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' എത്തുന്നു. ചിത്രത്തിലെ തലവാ എന്നുതുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായി. To advertise here, സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്. എമ്പുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണ് 'തലവാ'. പാട്ടിലെ റാപ്പിലെ വരികൾ എഴുതി പാടിയിരിക്കുന്നത് വെനോ മിസ് ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ട്രാക്കിൽ വരുന്നുണ്ട്. ടീ സിരിസ് ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും. Content Highlights: The lyrical video for the high-energy track 'Thalavaa' from Nivin Pauly's upcoming political family drama Prathichaya has been released, promising to become a favorite for social media reels during the election season. Published: 24 Mar 2026, 05:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വാ വാ ജനനായകനേ'; നിവിൻ പോളിയുടെ സ്റ്റൈലിഷ് ലുക്ക്, 'പ്രതിച… | Boolokam