വൈറലായി കാക്കനാട് ഗവ. എം.എ.എ.എം. സ്‌കൂളിന്റെ അഡ്മിഷൻ പരസ്യം To advertise here, കാക്കനാട് : സ്കൂൾ അഡ്മിഷൻകാലം കടുത്ത മത്സരത്തിന്റേതാകുമ്പോൾ, വേറിട്ട വഴികളിലൂടെ ശ്രദ്ധനേടുകയാണ് കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി. സ്കൂൾ. സിനിമാപോസ്റ്ററുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അധ്യാപകർ പുറത്തിറക്കിയ അഡ്മിഷൻ പരസ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. യുവതലമുറയ്ക്കിടയിൽ വലിയ തരംഗമായ 'വാഴ-2' എന്ന സിനിമയുടെ ശൈലിയിൽ 'വാാ... അഡ്മിഷൻ എടുക്കാം'എന്ന പോസ്റ്ററാണ് ഇതിലൊന്ന്. കൂടാതെ, 'ആട്' സിനിമയിലെ ഷാജി പാപ്പനെയും സംഘത്തെയും ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള രണ്ടാമത്തെ പോസ്റ്ററും വൈറലായി. 'കത്തിച്ച് വിട് പാപ്പാ'.. കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി. സ്കൂളിലേക്ക്' എന്ന തലക്കെട്ടോടെയുള്ള ഈ പരസ്യം ഇതിനോടകംതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സ്കൂളിലെ അധ്യാപകരുടെ ക്രിയാത്മകമായ ആശയത്തിൽനിന്നാണ് ഈ പരസ്യങ്ങൾ പിറന്നത്. പരമ്പരാഗതമായ രീതികളിൽനിന്ന് മാറി, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ താത്പര്യം തോന്നുന്ന രീതിയിൽ അഡ്മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് അധ്യാപകർ ശ്രമിക്കുന്നത്. Published: 22 Apr 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'വാാ' അഡ്മിഷൻ എടുക്കാം; 'കത്തിച്ച് വിട് പാപ്പാ' സ്കൂളിലേക്ക്!
M
MathrubhumiSource Link
18 days ago