'വിജയികളേക്കാൾ പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം'; കാരണവും വെളിപ്പെടുത്തി ട്രംപ്

'വിജയികളേക്കാൾ പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം'; കാരണവും വെളിപ്പെടുത്തി ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: വളരെ കൂടുതൽ വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. To advertise here, മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുകയായിരുന്നു ട്രംപ് പറഞ്ഞു. വിജയിച്ച ആളുകളുടെ വിജയഗാഥകൾ കേൾക്കുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് തന്റെ വിജയങ്ങൾ കേൾക്കുന്നവരെയാണെന്നും ട്രംപ് പറഞ്ഞു. 'പരാജിതരോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, കാരണം അത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. എനിക്ക് വളരെയധികം വിജയികളായ ആളുകളെ വെറുപ്പാണ്. എന്റെ വിജയങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ആളുകളെ എനിക്ക് ഇഷ്ടമാണ്' ട്രംപ് മിയാമിയിൽ പറഞ്ഞു. നീണ്ട പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. 'ലൈംഗികത'യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു. ചോദ്യോത്തര വേളയിൽ, ആഗോള നേതൃത്വത്തിൽ എന്താണ് കുറവുള്ളതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ലോകത്തിന് 'വിജയങ്ങളെ' ഒരു പ്രധാന നേതൃത്വ ഗുണമായി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം ഉത്തരം നൽകി. കായികരംഗത്തോട് ഉപമിച്ചാണ് ട്രംപ് വിജയത്തെയും പരാജയത്തെയും വിശദീകരിച്ചത്. കായികരംഗത്ത് ഫലങ്ങൾ വ്യക്തവും വേഗത്തിലുള്ളതുമാണെന്നും, എന്നാൽ ജീവിതത്തിന്റെ മറ്റ് മേഖലകളിൽ ഒരാൾ വിജയിച്ചോ ഇല്ലയോ എന്ന് അറിയാൻ വളരെ സമയമെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. 2020-ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസെം സുലൈമാനിയെയും ട്രംപ് പരാമർശിച്ചു. സുലൈമാനിയെ ഒരു മികച്ച നേതാവ് എന്നും ഭ്രാന്തനായ പ്രതിഭയെന്നും ട്രംപ് വിശേഷിപ്പിച്ചു. ഇറാനിൽ പുതുതായി നിയമിതനായ പരമോന്നത നേതാവ് മുജ്താബ ഖമനേയി മരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. സമീപകാല യുഎസ് സൈനിക നടപടികൾ ഇറാനിലെ നേതൃത്വത്തെ ഫലപ്രദമായി തകർത്തുവെന്ന് ട്രംപ് പറഞ്ഞു. 'അവരുടെ നേതാക്കളെല്ലാം മരിച്ചു... അവരുടെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ല. അയാൾ മരിച്ചു' അദ്ദേഹം പറഞ്ഞു. ഇറാനിയൻ നാവികസേന ഇല്ലാതായി... അവരുടെ വ്യോമസേന പൂർണ്ണമായും തകർന്നു. മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമ്മാണശാലകൾ, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർണ്ണമായി തകർത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഇപ്പോൾ ചർച്ചകൾ തേടുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. Content Highlights: Trump prefers spending time with 'losers' over highly successful people., Claims global leadership lacks the drive for winning. Published: 29 Mar 2026, 10:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വിജയികളേക്കാൾ പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്… | Boolokam