'വേദനയില്ലാത്ത ലോകത്തേക്ക് അവൻ യാത്രയായി'; ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

'വേദനയില്ലാത്ത ലോകത്തേക്ക് അവൻ യാത്രയായി'; ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

Entertainment Desk Last Updated: 17 April 2026, 06:40 PM IST നടി സീമാ ജി. നായരാണ് മരണവിവരം അറിയിച്ചത് സിദ്ധാർഥ് വേണുഗോപാൽ | Photo: Facebook പ്ര ശസ്ത ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ് മരണവാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്. രണ്ട് വർഷത്തോളമായി സിദ്ധാർഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സിദ്ധാർഥിന്റെ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്നത് സീമയായിരുന്നു. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. To advertise here, 'പ്രതീക്ഷകൾ അസ്തമിച്ചു. പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ്, തളർന്നുപോകുന്നു.' -ഇതാണ് സീമാ ജി. നായർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. നടൻ കിഷോർ സത്യയും സിദ്ധാർഥിനെ അനുസ്മരിച്ചു. 'ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു. ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്കു ഏറെ പരിചിതനായിരുന്ന സിദ്ധാർഥ് വേണുഗോപാൽ. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമാ ജി. നായർ ആയിരുന്നു സിദ്ധാർഥിന്റെ ആരോഗ്യപരിപാലനം ഒക്കെ നിർവഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉൾപ്പെടെ നിരവധി പേരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സീമ എപ്പോഴും കൂടെയുണ്ടായിരുന്നു. സിദ്ധാർഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം സീമാ ജി. നായരുടെ നന്മ നിറയുന്ന മനസ്സിന് മുൻപിൽ ശിരസ്സ് കുനിച്ച് നന്ദി അർപ്പിക്കുകയും ചെയ്യുന്നു.' -കിഷോർ ഫേസ്ബുക്കിൽ കുറിച്ചു. Content Highlights: Popular Malayalam television actor Siddharth Venugopal passed away on April 17, 2026, after battling a prolonged illness for nearly two years. The news was shared by actress Seema G. Nair, who had been his primary caregiver during the treatment period. Known for his roles in hit serials like 'Kasthooriman' and 'Bhagyajathakam', Siddharth's demise has left the industry in mourning. Actors like Kishore Satya also paid tribute to the late artist and praised Seema G. Nair's selfless support. Published: 17 Apr 2026, 06:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വേദനയില്ലാത്ത ലോകത്തേക്ക് അവൻ യാത്രയായി'; ടെലിവിഷൻ താരം സി… | Boolokam