കാക്കനാട് : തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയും സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സംവദിച്ചു. ശനിയാഴ്ച വൈകീട്ട് 5-ന് ഹൈക്കോർട്ട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്നും ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലേക്കായിരുന്നു യാത്ര. ഏപ്രിൽ ഒൻപതിന് ജില്ലയിലെ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനായി സമ്മതിദായകരെ നേരിട്ടുകണ്ട് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് മെട്രോ യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു. തുടർന്ന് ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, ക്യാപ്റ്റൻസ് എൻ.ജി.ഒ. ഡ്യൂറാവിറ്റ് എന്നിവർ സംയുക്തമായി കോളേജ് വിദ്യാർഥികൾക്കായി ഫോർട്ട്കൊച്ചിയിൽ സംഘടിപ്പിച്ച ട്രാഷ് ഹണ്ടിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ വിതരണം ചെയ്തു. To advertise here, Published: 29 Mar 2026, 02:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
