'വോട്ട് നമ്മുടെ അവകാശം, നാടിന്റെ വളർച്ചയ്ക്ക് അനിവാര്യം'

'വോട്ട് നമ്മുടെ അവകാശം, നാടിന്റെ വളർച്ചയ്ക്ക് അനിവാര്യം'

M
MathrubhumiSource Link
കൊച്ചി: ജനാധിപത്യപ്രക്രിയയിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം പറഞ്ഞ് എറണാകുളം സെയ്ന്റ് ആൽബർട്സ് കോളേജ് വിദ്യാർഥികൾ. വോട്ട് എന്നത് ഓരോ പൗരന്റെയും മൗലികമായ അവകാശമാണെന്നും നാടിന്റെ സമഗ്രമായ വളർച്ചയ്ക്ക് അനിവാര്യമായ പ്രക്രിയയാണിതെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. സജീവ രാഷ്ട്രീയത്തെക്കുറിച്ചോ, മുന്നണികളുടെ തന്ത്രങ്ങളെക്കുറിച്ചോ അത്രവലിയ ധാരണയില്ലെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ വോട്ടവകാശം വിനിയോഗിക്കുമെന്ന് ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ ഫൈനൽ ഇയർ വിദ്യാർഥി അദിത് അലൻ സാബു പറഞ്ഞു. To advertise here, രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെക്കാൾ രാജ്യത്തിന്റെ പുരോഗതിക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന ഒരു ഭരണകൂടത്തെ തിരഞ്ഞെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദിത് വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവാക്കളുടെ പങ്കാളിത്തം നിർണായകമാണെന്ന് ബി.കോം. അവസാനവർഷ വിദ്യാർഥി എസ്. ഹേമന്തും പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്താനും വികസനസ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും പുതിയ തലമുറ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ടു വരണം. വെറുമൊരു അവകാശം എന്നതിലുപരി, വോട്ട് ചെയ്യുന്നത് പൗരന്റെ ഉത്തരവാദിത്വമാണെന്നും മികച്ച ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ നാടിന് പുരോഗതി ഉണ്ടാവുകയുള്ളൂ എന്നും ഹേമന്ത് പറയുന്നു. യുവപ്രതിനിധികൾ വരണം വാഹനങ്ങളുടെ മോഡിഫിക്കേഷന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിലവിലെ രീതി മാറണമെന്നും അതിനായി യുവജനത അധികാരത്തിൽ എത്തണമെന്നും ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ അവസാനവർഷ വിദ്യാർഥി സോഫിൻ ബാബു അഭിപ്രായപ്പെട്ടു. “ഭീമമായ തുക ടാക്സ് അടയ്ക്കുന്ന പൗരന്മാർക്ക് സ്വന്തം താത്‌പര്യപ്രകാരം വണ്ടിയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കാത്തത് ഖേദകരമാണ്. പൂർണമായി നിരോധിക്കുന്നതിന് പകരം കൃത്യമായ മാനദണ്ഡങ്ങളോടെ ഇത് നിയമവിധേയമാക്കണം. ഇത്തരം പ്രായോഗിക മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയകാലത്തെ സാങ്കേതികവിദ്യ അറിയുന്ന യുവാക്കൾ സ്ഥാനാർഥികളായി എത്തേണ്ടത് അനിവാര്യമാണ്” - സോഫിൻ ബാബു വ്യക്തമാക്കി. എന്നാൽ സോഫിന്റെ വാദങ്ങളെ എതിർത്ത് ബി.കോം. വിദ്യാർഥി ഡി. ഋഷികേഷ് രംഗത്തെത്തി. നിയമങ്ങൾ നിർമിക്കുമ്പോൾ അനുഭവസമ്പത്തിനും പഴമയ്ക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കാൻ പാരമ്പര്യരീതിയിലുള്ള കാഴ്ചപ്പാടുകളാണ് ആവശ്യമെന്നും മാറ്റങ്ങൾ വരുത്തുമ്പോൾ സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ഋഷികേഷ് വാദിച്ചു വാഗ്ദാനങ്ങൾ നടപ്പിലായാൽ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലായാൽ അത് ജനങ്ങൾക്ക് ഗുണകരമാകില്ലേ എന്ന് ഫസ്റ്റ് ഇയർ ജേണലിസം വിദ്യാർഥിയായ എ.ജി. മാധുരി പറഞ്ഞു. 'വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യുന്നവരുണ്ട്. അവർ വിജയിച്ച് അധികാരത്തിൽ വന്ന് ആ കാര്യങ്ങൾ നടപ്പിലാക്കിയാൽ അത് നാടിന് നല്ലതല്ലേ?' എന്നും മാധുരി ചോദിച്ചു. എന്നാൽ, വാഗ്ദാനങ്ങൾ നൽകുമ്പോൾ അവ എല്ലാവരിലേക്കും തുല്യമായി എത്തണമെന്ന് ഹേമന്ത് പ്രതികരിച്ചു. “പ്രധാനമായും സൗജന്യ ബസ് യാത്ര പോലുള്ള പദ്ധതികളിൽ നിലനിൽക്കുന്ന ജെൻഡർ ന്യൂട്രാലിറ്റിയുടെ അഭാവമാണ് കാണപ്പെടുന്നത്. സൗജന്യ ബസ് യാത്ര എന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഒരു വിഭാഗത്തിന് മാത്രമായി ചുരുങ്ങുന്നു. പുരുഷന്മാർക്കും വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുന്നില്ല. ഇത്തരം നയങ്ങളിൽ ലിംഗവ്യത്യാസമില്ലാത്ത സമീപനമാണ് ആവശ്യം. ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരേപോലെ ലഭ്യമാകുമ്പോഴേ അത് യഥാർഥ വികസനമാകൂ” - ഹേമന്ത് ചൂണ്ടിക്കാട്ടി. അർഹതയുള്ളവർക്ക് ലഭിക്കുന്നുണ്ടോ ? സ്ത്രീകൾക്ക് സ്ഥാനാർഥിപട്ടികയിൽ ഇടം ലഭിക്കുന്നുണ്ടെങ്കിലും അർഹതപ്പെട്ടവർ പലപ്പോഴും തഴയപ്പെടുകയാണെന്ന് ബി.കോം. മൂന്നാംവർഷ വിദ്യാർഥി ജാൻവി എസ്. സേത്ത് ചൂണ്ടിക്കാട്ടി. 'സ്ത്രീകൾക്ക് സീറ്റുകൾ ലഭിക്കുന്നില്ല എന്ന് പറയാനാകില്ല, പക്ഷേ, അർഹതയുള്ളവർക്ക് അത് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. പാരമ്പര്യമോ, പ്രവർത്തനപരിചയമോ നോക്കുന്നതിന് പകരം സ്വാധീനമുള്ളവർ പെട്ടെന്ന് സ്ഥാനാർഥികളായി കടന്നുവരുന്നു. വർഷങ്ങളായി താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇത്തരം ഇടപെടലുകൾ മൂലം അവസരം നഷ്ടമാകുന്നുവെന്നും ജാൻവി അഭിപ്രായപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വോട്ട് നമ്മുടെ അവകാശം, നാടിന്റെ വളർച്ചയ്ക്ക് അനിവാര്യം' —… | Boolokam