'വർഗവഞ്ചകന് മാപ്പില്ല'; ടി.കെ. ഗോവിന്ദനെതിരേ വൻ പ്രതിഷേധം; നേതൃത്വംനൽകി പി. ജയരാജനും എം.വി. ജയരാജനും

'വർഗവഞ്ചകന് മാപ്പില്ല'; ടി.കെ. ഗോവിന്ദനെതിരേ വൻ പ്രതിഷേധം; നേതൃത്വംനൽകി പി. ജയരാജനും എം.വി. ജയരാജനും

M
MathrubhumiSource Link
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിൽ കലാപക്കൊടി ഉയർത്തി പാർട്ടിയിൽനിന്ന് പുറത്തുപോയ ടി.കെ. ഗോവിന്ദനെതിരേ സിപിഎം പ്രതിഷേധവും പൊതുയോഗവും. ടി.കെ. ഗോവിന്ദന്റെ ജന്മനാടായ മലപ്പട്ടത്താണ് പൊതുയോഗം നടന്നത്. എം.വി. ജയരാജനും പി. ജയരാജനുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. To advertise here, ‘വർഗവഞ്ചകന് മാപ്പില്ല’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞദിവസമാണ് തളിപ്പറമ്പിലെ നിയുക്ത സ്ഥാനാർഥി പി.കെ. ശ്യാമളയ്ക്കെതിരേയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും രൂക്ഷ വിമർശനവുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ രംഗത്തെത്തിയത്. തുടർന്ന് സ്വതന്ത്രനായി തളിപ്പറമ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. Content Highlights: CPM organized a protest meeting in Malappattam against T.K. Govindan., Prominent leaders M.V. Jayarajan and P. Jayarajan attended the event., The protest was held under the slogan 'No mercy for class traitors'., T.K. Govindan announced his decision to contest as an independent candidate against P.K. Sreemathy. Published: 17 Mar 2026, 05:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വർഗവഞ്ചകന് മാപ്പില്ല'; ടി.കെ. ഗോവിന്ദനെതിരേ വൻ പ്രതിഷേധം;… | Boolokam