'ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രം', യുവതീപ്രവേശന വിലക്ക് തുടരണമെന്ന് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

'ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രം', യുവതീപ്രവേശന വിലക്ക് തുടരണമെന്ന് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

M
MathrubhumiSource Link
ന്യൂഡൽഹി:ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ശക്തമായി ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രമാണെന്നും, മതപരമായ കാര്യങ്ങളിൽ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം ഭരണഘടനാപരമായി ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല യുവതി പ്രവേശന വിലക്കിനെ ശക്തമായി ന്യായീകരിച്ചിരിക്കുന്നത്. To advertise here, സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കോൺസൽ പി എസ് സുധീർ ആണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. പ്രത്യേക മത വിഭാഗത്തെ സംബന്ധിച്ച് വിവിധ സുപ്രീം കോടതി വിധികളിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങൾ പരിശോധിച്ചാൽ ശബരിമല പ്രത്യേക മത വിഭാഗ ക്ഷേത്രം ആണെന്ന് വ്യക്തമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഏഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക മത വിഭാഗ ക്ഷേത്രങ്ങൾക്ക് ഭരണഘടനയുടെ അനുച്ഛേദം 26 (2) (ബി) പ്രകാരം മതപരമായ കാര്യങ്ങളിൽ തീരുമാനമെടുത്തത് നടപ്പാക്കാനുള്ള അധികാരമുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്. ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്‌മചാരിയായ ഏക ക്ഷേത്രം ശബരിമലയിലേത് ആണെന്നും ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടുന്നു. Content Highlights: Travancore Devaswom Board justifies the ban on women's entry in the Supreme Court. Published: 23 Mar 2026, 05:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രം', യുവതീപ്രവേശന വിലക്ക് തുടര… | Boolokam