'സംഘട്ടനരംഗങ്ങൾ അതിക്രൂരമാകണം, ഒരു മയവും വേണ്ട'; ആദിത്യ ധർ ഫൈറ്റ് മാസ്റ്ററർക്ക് നൽകിയ നിർദേശം

'സംഘട്ടനരംഗങ്ങൾ അതിക്രൂരമാകണം, ഒരു മയവും വേണ്ട'; ആദിത്യ ധർ ഫൈറ്റ് മാസ്റ്ററർക്ക് നൽകിയ നിർദേശം

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 22 March 2026, 08:11 PM IST ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് ഏജാസ് പറയുന്നു. രൺവീർ സിങ്ങും സംവിധായകൻ ആദിത്യ ധറും | ഫോട്ടോ: PTI ധു രന്ധർ 2 എന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ആക്ഷൻ കോറിയോഗ്രാഫറായ ഏജാസ് ഗുലാബ്. സിനിമയിലെ സംഘട്ടനരംഗങ്ങൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകൻ ആദിത്യ ധർ നൽകിയ നിർദേശത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രീകരിച്ചതിന്റെ 60 ശതമാനം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയുള്ളൂ എന്നും ഏജാസ് വ്യക്തമാക്കി. ചിത്രത്തിലെ സംഘട്ടനരംഗങ്ങളിലെ വയലൻസിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഏജാസ് ഗുലാബിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നത്. To advertise here, സിനിമയിലെ ആക്ഷൻ രംഗങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആദിത്യ ധറിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് സംഘട്ടന സംവിധായകൻ ഏജാസ് ഗുലാബ് ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അങ്ങേയറ്റം ക്രൂരമായ രീതിയിലാകണം വില്ലന്മാരെ വകവരുത്തേണ്ടതെന്ന് ആദിത്യ ധർ നിർദേശം നൽകിയിരുന്നു. ലളിതമായ തള്ളലുകളോ വീഴ്ത്തലുകളോ അല്ലാതെ, മാരകമായ പ്രഹരങ്ങളിലൂടെ ഉൾപ്പെടെ സംഘട്ടനങ്ങൾ ഒരുക്കാൻ അദ്ദേഹം ആക്ഷൻ ടീമിനെ പ്രോത്സാഹിപ്പിച്ചു. തന്റെ ടീമിന് ഈ കാര്യത്തിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നതായും ആക്ഷൻ രംഗങ്ങളിൽ തന്റെതായ ശൈലി സംവിധായകൻ കൂട്ടിച്ചേർത്തതായും ഏജാസ് വ്യക്തമാക്കി. "ഞങ്ങൾ എല്ലാ ക്രൂരതകളും വിശദമായി ചിത്രീകരിച്ചിരുന്നു, എന്നാൽ സിനിമയിൽ നിങ്ങൾ കാണുന്നത് അതിന്റെ 60% മാത്രമാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാലമായതിനാൽ കുട്ടികൾ ഇത് കണ്ടേക്കാം എന്നതിനാൽ, ഞങ്ങൾക്ക് അത് ലഘൂകരിക്കേണ്ടി വന്നു," ഏജാസ് പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് ഏജാസ് പറയുന്നു. 30 മിനിറ്റിലധികം ദൈർഘ്യമുള്ള ക്ലൈമാക്സ് സംഘട്ടന രംഗത്തിന് മാത്രം 14 ദിവസത്തെ ഷൂട്ടിംഗും ആറ് ദിവസത്തെ റിഹേഴ്സലും വേണ്ടിവന്നു. വസ്ത്രധാരണം, മേക്കപ്പ്, മുടി തുടങ്ങിയ കാര്യങ്ങളിൽ ഓരോ ഷോട്ടിലും കൃത്യത ഉറപ്പാക്കാൻ ഫോട്ടോകൾ എടുത്ത് പരിശോധിച്ചാണ് ഓരോ ദിവസവും ടീം പ്രവർത്തിച്ചിരുന്നത്. രൺവീർ സിങ്ങിനും അർജുൻ രാംപാലിനും ഫൈറ്റിനിടെ പലപ്പോഴും പരിക്കേറ്റു. എന്നിട്ടും റിഹേഴ്സൽ പോലും നിർത്തിവെക്കാൻ അവർ തയ്യാറായില്ലെന്നും ഏജാസ് കൂട്ടിച്ചേർത്തു. Content Highlights: Action choreographer Aejaz Gulab revealed that director Aditya Dhar envisioned extreme brutality for the villains in 'Dhurandhar,' though only 60% of the filmed violence was included in the final cut to suit family audiences. Published: 22 Mar 2026, 08:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'സംഘട്ടനരംഗങ്ങൾ അതിക്രൂരമാകണം, ഒരു മയവും വേണ്ട'; ആദിത്യ ധർ… | Boolokam