'സംസാരിച്ചത് ഇറാനിലെ ഏറ്റവും ആദരണീയനായ നേതാവുമായി;ഹോർമുസ് യുഎസും ഇറാനും സംയുക്തമായി നിയന്ത്രിക്കും'

'സംസാരിച്ചത് ഇറാനിലെ ഏറ്റവും ആദരണീയനായ നേതാവുമായി;ഹോർമുസ് യുഎസും ഇറാനും സംയുക്തമായി നിയന്ത്രിക്കും'

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് സംസാരിച്ചത് അവരുടെ ഏറ്റവും ആദരണീയനായ നേതാവുമായിട്ടാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് ട്രംപ് മറുപടി നൽകി. ഫ്‌ളോറിഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനിയൻ ഭരണകൂടത്തിന്റെ മൂന്നാംനിരയെ വരെ തങ്ങൾ ഇല്ലാതാക്കിയെന്ന് പറഞ്ഞ ട്രംപ് 'ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും നേതാവായി കരുതുന്നതുമായ ഒരാളുമായി ഞങ്ങൾ ഇടപെടുന്നു. നിങ്ങൾക്കറിയാം, അത് കുറച്ച് കഠിനമാണ്' എന്നും കൂട്ടിച്ചേർത്തു. To advertise here, ചർച്ചകളിൽ സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവർ പ്രധാന പങ്കുവഹിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് പങ്കെടുത്തവരെ സംബന്ധിച്ച് അദ്ദേഹം സൂചനകളൊന്നും നൽകിയില്ല. മുജ്തബ ഖമനേയിയെ നേതാവായി താൻ കണക്കാക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. 'ഇടയ്ക്കിടെ പ്രസ്താവന പുറത്തുവരും, എന്നാൽ അദ്ദേഹം ജീവനോടെയുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല' എന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.  അതേസമയം ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി ചർച്ച നടത്തിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ ഉപദേഷ്ടാവും ജാരെഡ് കുഷ്നർ മരുമകനുമാണ്.  ഇറാൻ നിയന്ത്രണമേർപ്പെടുത്തിയ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു ഉടമ്പടിയിലെത്തിയാൽ അത് 'ഉടൻ' തുറക്കുമെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് വീണ്ടും തുറന്നുകഴിഞ്ഞാൽ ആരാണ് നിയന്ത്രിക്കുക എന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'സംയുക്തമായി നിയന്ത്രിക്കപ്പെടുമെന്ന്' അദ്ദേഹം വ്യക്തമാക്കി. 'ഒരുപക്ഷേ ഞാനും ആയത്തുള്ളയും,ആയത്തുള്ള ആരാണോ അതനുസരിച്ച്' അദ്ദേഹം പറഞ്ഞു. കൂടാതെ വളരെ ഗൗരവമേറിയ രീതിയിലുള്ള ഭരണമാറ്റവും ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു, സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിലെ പ്രഹരങ്ങൾ ഇറാനിലെ മുതിർന്ന പല നേതാക്കളെയും ഇല്ലാതാക്കി.'ഓട്ടോമാറ്റിക് ആയി തന്നെ ഒരു ഭരണമാറ്റം നടക്കുന്നുണ്ട്' എന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി അമേരിക്ക ഫലപ്രദമായ' സംഭാഷണങ്ങൾ നടത്തുന്നുണ്ടെന്നും അത് ഏതാണ്ട് പ്രധാന ഉടമ്പടികളിലേക്ക് എത്തുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ചർച്ച നടത്തിയെന്ന തന്റെ അവകാശവാദത്തെ ഇറാൻ വിദേശകാര്യമന്ത്രാലയം തള്ളിയതിനെ കുറിച്ചും ട്രംപ് പ്രതികരിച്ചു. 'ടെഹ്റാനിലെ ആശയവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ചർച്ചകളിൽ പങ്കെടുത്തവർക്ക് ഭരണകൂടത്തിലെ മറ്റ് ആളുകളുമായി ബന്ധപ്പെടാൻ കഴിയില്ല' ട്രംപ് പറഞ്ഞു. ഇറാന്റെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രം ആക്രമിക്കാൻ ചൊവ്വാഴ്ച രാവിലെ താൻ അനുമതി നൽകിയിരുന്നെന്നും എന്നാൽ ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ ആവശ്യപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു. 'കരാർ നന്നായി നടന്നാൽ ഞങ്ങളത് പരിഹരിക്കും. അല്ലെങ്കിൽ അവരുടെ ഹൃദയംതകർത്തുകൊണ്ടുള്ള ബോംബിടൽ തുടരും' ട്രംപ് പറഞ്ഞു. വെനസ്വേലയിൽ വൈസ് പ്രസിഡന്റ് അമേരിക്കയുമായി ഇടപെടുന്നതുപോലെ ഇറാന്റെ സ്ഥിതി മെച്ചപ്പെടുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. കരാറിലെ 15 കാര്യങ്ങളിൽ ഇറാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്നും ഇതിൽ ആണവായുധം നേടില്ല എന്നുള്ളത് ഉണ്ടെന്നും ട്രംപ് പറഞ്ഞു. കരാർ നടപ്പിലായാൽ ഇസ്രയേലിനും സന്തോഷകരമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. Content Highlights: Trump confirms ongoing high-level talks with Iranian officials., US denies Mojtaba Khamenei's involvement in current negotiations Published: 23 Mar 2026, 09:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'സംസാരിച്ചത് ഇറാനിലെ ഏറ്റവും ആദരണീയനായ നേതാവുമായി;ഹോർമുസ് യ… | Boolokam