'സമ്മർദ്ദത്തിന് മുമ്പിൽ തലകുനിക്കില്ല'; കെജ്രിവാളിന് തിരിച്ചടി, ജഡ്ജ് പിന്മാറണമെന്നാവശ്യം തള്ളി

'സമ്മർദ്ദത്തിന് മുമ്പിൽ തലകുനിക്കില്ല'; കെജ്രിവാളിന് തിരിച്ചടി, ജഡ്ജ് പിന്മാറണമെന്നാവശ്യം തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹർജി തള്ളി. ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണകാന്ത ശർമ്മയാണ് ഹർജി തള്ളിയത്. കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയാൽ കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ജ. ശർമ്മ പറഞ്ഞു. കെജ്രിവാളിന്റെ ആരോപണങ്ങളോട് രൂക്ഷഭാഷയിലാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പ്രതികരിച്ചത്. ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണം കോടതിക്കെതിരായ നീക്കമെന്നും ജസ്റ്റിസ് ശർമ്മ ചൂണ്ടിക്കാട്ടി. To advertise here, മദ്യനയക്കേസുമായി ബന്ധപ്പെട്ട് തന്നെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് സ്വർണകാന്ത ശർമ്മ പിന്മാറണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാൽ, രാഷ്ട്രീയക്കാർ ജഡ്ജിയുടെ ജുഡീഷ്യൽ പശ്ചാത്തലം സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന് ജഡ്ജി വ്യക്തമാക്കി. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മകൾ കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉണ്ട് എന്നും അവർക്ക് കേസുകൾ അലോട്ട് ചെയ്യുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണെന്നും അദ്ദേഹമാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നതെന്നുമായിരുന്നു കെജ്രിവാളിന്റെ വാദം. എന്നാൽ, ഒരു ജഡ്ജിയുടെ മകൾ എങ്ങനെ ജീവിക്കണമെന്ന കാര്യം കേസിൽ ഉൾപ്പെട്ടിരിക്കുന്നവരല്ല തീരുമാനിക്കേണ്ടത് എന്ന വിമർശനമാണ് നൽകിയത്. താൻ ഈ കേസിൽ നിന്ന് പിന്മാറുകയാണെങ്കിൽ അത് ജുഡീഷ്യയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജ. ശർമ്മ ചൂണ്ടിക്കാട്ടി. സമ്മർദ്ദത്തിന് മുമ്പിൽ തലകുനിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. Content Highlights: Delhi High Court judge Justice Swarana Kanta Sharma rejected Kejriwal's recusal plea., The court emphasized that bowing to pressure would undermine judicial credibility., Kejriwal had cited conflict of interest regarding the judge's children., The court criticized the attempt to question the judicial background of a judge. Published: 20 Apr 2026, 09:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'സമ്മർദ്ദത്തിന് മുമ്പിൽ തലകുനിക്കില്ല'; കെജ്രിവാളിന് തിരിച്… | Boolokam